Advertisement

രാജീവ് കളമശേരിയുടെ ദുരിത ജീവിതം പ്രേഷകരിലെത്തിച്ച് ട്വന്റിഫോർ

December 8, 2020
Google News 3 minutes Read

ഇരുപത്തിയഞ്ച് വർഷത്തിലേറെയായി മലയാളികളെ ചിരിപ്പിച്ച കലാകാരൻ . ഇടക്കൊരൽപ്പം ആരോഗ്യപ്രശ്‌നങ്ങളാൽ വലഞ്ഞ രാജീവ് കളമശേരിയെ നിങ്ങൾക്ക് ഓർമയുണ്ടാകും. ട്വന്റി ഫോർ രണ്ടാം വാർഷികം ആഘോഷിക്കുമ്പോൾ ഇന്ന് സന്തുഷ്ടമായ മുഖമാണ് രാജീവിന്റേത്.

ഹൃദ്രോഗം കഷ്ടപ്പെടുത്തിയ നാളുകളൊന്നിൽ ഇടിത്തീ പോലെയാണ് രാജീവിന്റെ ഓർമ മങ്ങിത്തുടങ്ങിയത്. ലക്ഷങ്ങളുടെ കടബാധ്യത, വാക്കുകൾ മറവിയിൽ മുറിഞ്ഞ് സ്റ്റേജ് ഷോകളും സിനിമകളും നഷ്ടമായ കാലം. ഒന്നര കൊല്ലം മുമ്പാണ് രാജീവിന്റെ ആ ദുരിത ജീവിതം ഞങ്ങൾ പ്രേക്ഷകരുടെ മുന്നിലെത്തിച്ചത്.

പന്ത്രണ്ടാം വയസിൽ നാടകത്തിൽ തുടങ്ങി. മിമിക്രിയിൽ എ.കെ. ആന്റണിയും വെള്ളാപ്പള്ളി നടേശനും ഒ.രാജഗോപാലും രാജീവിന്റെ മാസ്റ്റർപീസായി. ഇരുപതിലേറെ സിനിമകൾ… വിദേശ ഷോകൾ… അങ്ങനെ നമ്മൾ ഓർക്കുന്നതൊന്നും പക്ഷേ രാജീവിന് ഇപ്പോൾ അത്ര വ്യക്തമല്ല. കടങ്ങളൊരു പാട് ബാക്കിയുണ്ട്. ഒരാഗ്രഹവും. ചികിത്സ പൂർത്തിയാക്കി, പഴയ പ്രകടനങ്ങളെ വീഡിയോകളിലുടെ ഓർത്തെടുത്ത് മറവിയുടെ മൂടലിനെ മെല്ലെ വകഞ്ഞു മാറ്റുകയാണ് രാജീവ്. വീണു പോയ ഈ കലാകാരനെ കൈ പിടിച്ചുയർത്തിയവർക്കൊപ്പം ചാരിതാർത്ഥ്യത്തോടെ ട്വന്റിഫോറും…

Story Highlights Rajeev Kalamassery’s miserable life brought to the audience by Twenty Four

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here