ട്വന്റിഫോർ; ഓൺലൈൻ ലോകത്തും വളർച്ച സമാനതകളില്ലാതെ

- അരവിന്ദ് വി
മലയാളികൾക്കിടയിൽ രണ്ടു വര്ഷം കൊണ്ട് വാർത്തയുടെ നല്ല പേരായി മാറിയ 24 ന്റെ വളർച്ച ഡിജിറ്റൽ ലോകത്തും സമാനതകൾ ഇല്ലാത്തതാകുന്നു. വെറും 24 മാസങ്ങൾ കൊണ്ട് 24 ഡിജിറ്റൽ 70 ശതമാനത്തിലേറെ വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. 24 ന്റെ ഓൺലൈൻ ന്യൂസ് പോർട്ടൽ TWENTYFOURNEWS.COM നാകട്ടെ 20 .8 കോടി വായനയാണ് ഈ 24 മാസത്തിൽ നേടാനായത്.
വാർത്ത അറിയാൻ ലോക മലയാളികൾ ഏറ്റവുമധികം ആശ്രയിക്കുന്നത് 24 ഡിജിറ്റൽ മീഡിയയെ. യൂട്യൂബ് , ഫേസ്ബുക്, ഓൺലൈൻ പോർട്ടൽ , ട്വിറ്റർ , ഇൻസ്റ്റഗ്രാം തുടങ്ങി സാമൂഹ്യമാധ്യമങ്ങളിലാകെ 24 സാന്നിധ്യമുണ്ട്. 24 ന്റെ ഓൺലൈൻ ന്യൂസ് പോർട്ടൽ TWENTYFOURNEWS.COM ൽ മാത്രം കഴിഞ്ഞ 24 മാസത്തിനിടെ 21 കോടിയോളം തവണ വായനക്കാർ എത്തി. കഴിഞ്ഞ 6 മാസത്തെ മാത്രം കണക്കുകളിൽ അത് ഏതാണ്ട് 9 കോടിയോളം ഉണ്ട്. 70 ശതമാനത്തിന്റെ വളർച്ച. മൂന്ന് മിനിറ്റിലേറെ ഓരോ വായനയും നീണ്ടു നിന്നതും വലിയ നേട്ടമാകുന്നു.
UAE , സൗദി, അമേരിക്ക , ഖത്തർ , കുവൈറ്റ് തുടങ്ങി ലോകത്തെ മലയാളികൾ ഉള്ളയിടങ്ങളിലെല്ലാം പോർട്ടൽ വലിയ വാർത്താ സാന്നിധ്യമാണ്.
107 കോടി വ്യൂവർഷിപ്പാണ് വെറും 24 മാസം കൊണ്ട് 24 ഫേസ്ബുക് വീഡിയോയിൽ നേടിയത്. 22 ലക്ഷത്തിലധികം പേജ് ലൈക്കുകൾ നേടി ഫേസ്ബുക്കിൽ 24 നേടിയത് 68 ശതമാനം വളർച്ച. വാർത്തയുടെ തത്സമയ സ്ട്രീമിങ്ങിൽ ലോകത്തിൽ ഏറ്റവുമധികം കാഴ്ചക്കാരുമായി നിരവധി ആഴ്ചകളിൽ 24 ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരുന്നു.
കഴിഞ്ഞ 24 മാസത്തിനിടെ 24 ന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർ കണ്ടത് 8 കോടി 60 ലക്ഷം മണിക്കൂർ ദൃശ്യങ്ങളാണ്. കേവലം 24 മാസം പ്രായമുള്ള ഒരു മലയാളം വാർത്താ ചാനലിന്റെ യൂട്യൂബ് സ്ട്രീമിങ്ങിൽ ഇത്രയും മണിക്കൂറുകൾ ജനം ചെലവഴിച്ചത് വാർത്തയുടെ വിശ്വാസ്യത തീർത്ത ചരിത്രമാണ്.
ട്വിറ്റർ , ഇൻസ്റ്റാഗ്രാം എന്നിവടങ്ങളിലും സമാനമായ വളർച്ച തന്നെയാണ് ഗ്രാഫുകളിൽ. 24 ന്റെ കുതിച്ചു ചട്ടത്തിൽ 24 ഡിജിറ്റലിന്റെ പങ്ക് മലയാള ടെലിവിഷൻ ചരിത്രത്തിൽ പകരം വയ്ക്കാനില്ലാത്ത ഒന്നാവുകയാണ്.
Story Highlights – 24 anniversary, digital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here