ഓഗ്മെന്‍റഡ് റിയാലിറ്റിയും വെർച്ച്വൽ റിയാലിറ്റിയും മലയാളികൾക്ക് പരിജയപ്പെടുത്തിയ രണ്ട് വർഷങ്ങൾ

അത്യാധുനിക സാങ്കേതിക വിദ്യയുമായി അന്തർദേശീയ സംപ്രേഷണ നിലവാരത്തിൽ വാർത്താ കേരളത്തെ വിസ്മയിപ്പിച്ച രണ്ട് വർഷങ്ങൾ. ഓഗ്മെന്‍റഡ് റിയാലിറ്റിയും വെർച്ച്വൽ റിയാലിറ്റിയും മലയാളികൾക്ക് പരിജയപ്പെടുത്തുകയും അവരുടെ വാർത്താശീലങ്ങളിലൊന്നായി മാറ്റുകയും ചെയ്ത 24 മാസങ്ങൾ.

ഓരോ വാർത്തയ്ക്കും പ്രേഷകർ ദൃക്‌സാക്ഷികളായി മാറി. പറന്നിറങ്ങിയ പ്രതിരോധ നിരയിലെ ആയുധക്കാഴ്ചകൾ. ഗാൽവൻ താഴ് വരയിൽ പുനഃസൃഷ്ടിച്ച ഇന്ത്യ- ചൈന സംഘർഷ സാധ്യതാ പ്രദേശം. അതിർത്തിയിലെ കാഴ്ചകളിലേക്ക് മലയാളികളെ തത്സമയം കൊണ്ടുപോയ നിമിഷങ്ങൾ. ഹെലികോപ്റ്ററിൽ ഫ്‌ളോറിലെത്തിയ അവതാരകർ. സ്റ്റുഡിയോയിൽ നിന്ന് കപ്പലിൽ കയറിയ വാർത്തകൾ. ബർമാകടലിടുക്ക് മുതൽ ബലാക്കോട്ട് വരെ പ്രേഷകർ കണ്ടത് നൂതന വഴിയിലൂടെ…

നടന്ന കാര്യങ്ങൾ അതുപോലെ പറയുക മാത്രമല്ല അത് ദൃശ്യങ്ങളാകുന്ന സാങ്കേതികത. രാജ്യാന്തര വാർത്താ ചാനലുകൾ പരീക്ഷിച്ച ഓഗ്മന്റെൽ റിയാലിറ്റി, വെർച്ച്വുൽ റിയാലിറ്റി പരീക്ഷണങ്ങൾ. അകലങ്ങളിലുള്ള അതിഥികലെ നിമിഷ നേരം അടുതെത്തിച്ച ടെലിട്രാൻസ്‌പോർട്ടിംഗ് സിസ്റ്റം. ഇന്ത്യൻ ടെലിവിഷൻ സാങ്കേതിക വിദ്യയിൽ ട്വൽവ് കെ വിസ്താരയും എആർ സാങ്കേതിക വിദ്യയും തത്സമയം പരിപാടി. ലോകപ്രശസ്ത ബ്രോഡ്കാസ്റ്റ് എക്‌സിബിഷൻ ഷോയിലും ട്വന്റിഫോർ ഇടംപിടിച്ചു. ആംസ്റ്റർഡാമിൽ നടന്ന ഇന്റർനാഷണൽ ബ്രോഡ്കാസ്റ്റിംഗ് കൺവൻഷനിൽ എബിസി, സ്‌കൈ ന്യൂസ് തുടങ്ങിയവയ്‌ക്കൊപ്പം ഏഷ്യയിൽ നിന്ന് ഇടം നേടുന്ന ഏക ചാനലായി ട്വന്റിഫോർ. രണ്ടാണ്ടിൽ ട്വന്റിഫോർ പ്രേഷകർ കണ്ടതെല്ലാം അനുഭവങ്ങളായിരുന്നു.

Story Highlights Two years of augmented reality and virtual reality for Malayalees

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top