യാത്ര ചെയ്യാനാവില്ല; വി.എസ്. അച്യുതാനന്ദന്‍ ഇത്തവണ വോട്ട് ചെയ്യില്ല

അനാരോഗ്യത്തെ തുടര്‍ന്ന് യാത്ര ചെയ്യാന്‍ സാധിക്കാത്തതിനാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകാതെ വി.എസ്. അച്യുതാനന്ദന്‍. പുന്നപ്രയിലാണ് വി.എസിന് വോട്ടുള്ളത്. തിരുവനന്തപുരത്ത് താമസിക്കുന്ന വിഎസിന് അനാരോഗ്യം മൂലം യാത്ര ചെയ്യാനാകില്ല. യാത്രകള്‍ ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.

അനാരോഗ്യം ചൂണ്ടിക്കാട്ടി വി.എസ് തപാല്‍ വോട്ടിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇത് അനുവദിക്കപ്പെട്ടില്ല. കൊവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് തപാല്‍ വോട്ടിന് അനുമതിയുള്ളൂ. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തപാല്‍ വോട്ടിനുള്ള അപേക്ഷ തള്ളിയത്.

Story Highlights vs achuthanandan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top