കെ എം ഷാജിക്ക് എതിരെയുള്ള ആരോപണം ഞെട്ടിക്കുന്നതല്ല; വിശദീകരണം നല്‍കിയിട്ടുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഇടത് പക്ഷത്തിനാണ് സഖ്യമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി. ഇക്കാര്യം തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വെളിപ്പെടുത്തും. കെ എം ഷാജി എംഎല്‍എയ്ക്ക് എതിരെ ഞെട്ടിക്കുന്ന ആരോപണമൊന്നും ഇല്ലെന്നും വീട് അല്‍പം കൂട്ടിയെടുത്തുവെന്ന ആരോപണവും, തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പണം ചെലവഴിച്ചുവെന്ന ആരോപണവും മാത്രമാണുള്ളതും കുഞ്ഞാലിക്കുട്ടി. ഇതില്‍ അദ്ദേഹം വിശദീകരണം നല്‍കിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Read Also : എംപി സ്ഥാനം രാജിവയ്ക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി
അതേസമയം കെ എം ഷാജി എംഎല്‍എയുടെ ഭാര്യ ആശ ഷാജിക്ക് നോട്ടിസ് കോഴിക്കോട് കോര്‍പറേഷനില്‍ നിന്ന് നോട്ടിസ് നല്‍കി. മുന്‍സിപ്പല്‍ നിയമം 406 പ്രകാരമാണ് നോട്ടിസ്. വീട് നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. ഈ മാസം 17ന് ആശ ഷാജി ഹാജരാകണമെന്ന് നോട്ടിസില്‍ പറയുന്നു.
വേങ്ങേരി വില്ലേജില്‍ ഭൂമി കയ്യേറ്റം കണ്ടെത്തിയതിനാലാണ് നോട്ടിസ്. ആശയുടെ പേരിലാണ് ഭൂമി വാങ്ങിയിരിക്കുന്നത്. കോര്‍പറേഷന്‍ സര്‍വേ നടത്തുന്നതിന് ഇടയിലാണ് കയ്യേറ്റം കണ്ടെത്തിയത്.
Story Highlights – pk kunjali kutti, k m shaji mla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here