ബെൻ സ്റ്റോക്സിന്റെ പിതാവ് മരണപ്പെട്ടു

ben ged stokes dies

ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിൻ്റെ പിതാവ് ജെഡ് സ്റ്റോക്സ് മരണപ്പെട്ടു. 65 വയസ്സായിരുന്നു. മസ്തിഷ്ക ക്യാൻസർ ബാധിതനായിരുന്ന ജെഡ് സ്റ്റോക്സ് ഒരു വർഷം രോഗത്തോട് പോരാടിയതിനു ശേഷമാണ് മരണത്തിനു കീഴടങ്ങിയത്. ബെൻ സ്റ്റോക്സിൻ്റെ ഐപിഎൽ ക്ലബായ രാജസ്ഥാൻ റോയൽസ് ജെഡിന് ആദരാഞ്ജലി അർപ്പിച്ചു.

റഗ്ബി താരമായിരുന്ന ജെഡിൻ്റെ മരണവിവരം അദ്ദേഹത്തിൻ്റെ മുൻ ക്ലബ് വർക്കിംഗ്ടൺ ടൗൺ ആണ് പുറത്തുവിട്ടത്. 1982-83 കാലഘട്ടത്തിൽ ക്ലബിൽ കളിച്ച അദ്ദേഹം 2003ൽ ക്ലബിനെ പരിശീലിപ്പിച്ചിരുന്നു. ആ സമയത്താണ് 12 വയസ്സുകാരനായിരുന്ന ബെൻ സ്റ്റോക്സുമായി കുടുംബം ന്യൂസീലൻഡിൽ നിന്ന് ഇംഗ്ലണ്ടിലെ കുംബ്രിയയിലേക്ക് കുടിയേറുന്നത്.

ബെൻ സ്റ്റോക്സ് തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പിതാവിൻ്റെ വിയോഗവിവരം അറിയിച്ചിട്ടുണ്ട്.

Story Highlights ben stokes father ged stokes dies

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top