തദ്ദേശ തെരഞ്ഞെടുപ്പ്; കോട്ടയത്തെ ഫലം പ്രവചനാതീതം

jose k mani pj joseph

കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയുടെ ഭാഗമായതോടെ കോട്ടയത്തെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതം. ജോസ് പക്ഷത്തിന്റെ വിടവ് നികത്താന്‍ യുഡിഎഫും ജില്ലാ പഞ്ചായത്തുള്‍പ്പെടെ പിടിക്കാന്‍ എല്‍ഡിഎഫും കഠിന ശ്രമത്തിലാണ്.

കടുത്ത രാഷ്ട്രീയ പോര്‍മുഖം തുറന്നാണ് കോട്ടയത്ത് പ്രചാരണം അവസാനിച്ചത്. യുഡിഎഫ് കോട്ടയായ ജില്ലയില്‍ ചെങ്കൊടി പാറിക്കാനുള്ള രാഷ്ട്രീയ കരുനീക്കങ്ങളാണ് സിപിഐഎം നടത്തുന്നത്.

Read Also : ഒന്നാംഘട്ട തെരഞ്ഞെടുപ്പ്: പോളിംഗ് ശതമാനം 72.67

ജോസ് കെ മാണിയെ മുന്‍നിര്‍ത്തി പട നയിക്കുക വഴി കെ എം മാണിയെന്ന വികാരം കൂടി വോട്ടാക്കുകയാണ് ഇടത് ലക്ഷ്യം. ജോസ്- ജോസഫ് പക്ഷങ്ങളെ സംബന്ധിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് പിടിക്കേണ്ടതും പാലാ നഗരസഭ പിടിക്കേണ്ടതും അഭിമാന പ്രശ്‌നമാണ്. സാമ്പത്തിക സംവരണം, സഭാ തര്‍ക്കം, ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ജില്ലയില്‍ ചര്‍ച്ചാ വിഷയമാകും.

ജില്ലയില്‍ ശക്തമായ സാന്നിധ്യം അറിയിക്കാന്‍ ബിജെപിയും ഇതിനോടകം ശ്രമിക്കുന്നുണ്ട്. പള്ളിക്കത്തോട്, ചിറക്കടവ് പഞ്ചായത്തുകളില്‍ ഭരണം പിടിക്കാമെന്നും നഗരസഭകളില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നു.

Story Highlights local body election, jose k mani, pj joseph, udf, ldf, bjp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top