ഒന്നാംഘട്ട തെരഞ്ഞെടുപ്പ്: പോളിംഗ് ശതമാനം 72.67

first phase local body polls 72.67 percent poling

അ‍ഞ്ച് ജില്ലകളിലായി നടന്ന ഒന്നാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പിൽ 72.67 ശതമാനം പേർ സമ്മതിദാനാവകാശം വിനിയോ​ഗിച്ചു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും മികച്ച പോളിം​ഗ് ഉണ്ടായത് തെരഞ്ഞെടുപ്പിലും ജനാധിപത്യ സംവിധാനത്തിലുമുള്ള ജനങ്ങളുടെ വിശ്വാസത്തെയാണ് കാണിക്കുന്നതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ പറഞ്ഞു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. മൊത്തം 451 തദ്ദേശ സ്ഥാപനങ്ങളാണ് അഞ്ച് ജില്ലകളിലായി ഉണ്ടായിരുന്നത്. 8116 വാർഡുകളും. 12643 പോളിം​ഗ് സ്റ്റേഷനുകളാണ് അഞ്ച് ജില്ലകളിലായി ക്രമീകരിച്ചിരുന്നത്. 41,000ൽ അധികം തപാൽ വോട്ടുകളഅ‍ വിതരണം ചെയ്തു.

തിരുവനന്തപുരം-69.76%, കൊല്ലം- 73.41%, പത്തനംതിട്ട- 69.70%, ആലപ്പുഴ- 77.23%, ഇടുക്കി- 74.56% എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള വോട്ടിം​ഗ് ശതമാനം. തിരുവനന്തപുരം കോർപറേഷനിൽ 59.73 ശതമാനവും, കൊല്ലം കോർപറേഷനിൽ 60.06 ശതമാനവും പോളിം​ഗ് രേഖപ്പെടുത്തി.

അതേസമയം, രണ്ടാംഘട്ട വോട്ടെടുപ്പിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അദ്ദേഹം അറിയിച്ചു. ഡിസംബർ 10നാണ് രണ്ടാം ഘട്ടം. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക.

Story Highlights first phase local body polls 72.67 percent poling

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top