എറണാകുളത്ത് ഇടത് പക്ഷം മികച്ച വിജയം നേടുമെന്ന് മേയര്‍ സ്ഥാനാര്‍ത്ഥി എം അനില്‍ കുമാര്‍

anil kumar mayor candidate kochi ldf

എറണാകുളത്ത് ഇടത് മുന്നണി മികച്ച വിജയം നേടുമെന്ന് കൊച്ചി കോര്‍പറേഷന്‍ എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി എം അനില്‍കുമാര്‍. കഴിഞ്ഞ പത്ത് വര്‍ഷമായി യുഡിഎഫ് ഭരിക്കുന്ന കൊച്ചി കോര്‍പറേഷന്‍ ഇത്തവണ ഇടത് മുന്നണി തിരിച്ചുപിടിക്കും എന്നും അനില്‍കുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. പരമാവധി വോട്ടര്‍മാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള തിരക്കിലാണ് അനില്‍കുമാര്‍.

അതേസമയം എറണാകുളം ജില്ലയില്‍ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. 28 കേന്ദ്രങ്ങളിലാണ് പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്നത്.

Read Also : എറണാകുളത്ത് പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു

3132 ബൂത്തുകളാണ് എറണാകുളം ജില്ലയില്‍ ആകെ ഉള്ളത്. ഇതില്‍ കൊച്ചി കോര്‍പറേഷനില്‍ 327 ബൂത്തുകളിലും ഉള്ള പോളിംഗ് സാമഗ്രികള്‍ എറണാകുളം മഹാരാജാസ് കോളജിലെ ഓഡിറ്റോറിയത്തില്‍ നിന്നും ആണ് വിതരണം ചെയ്യുന്നത്. പലയിടങ്ങളിലും ഉദ്യോഗസ്ഥരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

അതേസമയം ജില്ലയില്‍ നാളെ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും. ജില്ലയിലെ 3132 ബൂത്തുകളിലെയും വോട്ട് എണ്ണി കഴിയുമ്പോള്‍ ജില്ലയില്‍ തങ്ങള്‍ സമ്പൂര്‍ണ ആധിപത്യം ഉറപ്പിക്കും എന്നാണ് എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ പറയുന്നത്. ഗ്ലാമര്‍ പോരാട്ടം നടക്കുന്ന കൊച്ചി കോര്‍പറേഷനില്‍ നിലമെച്ചപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും.

Story Highlights kochi, local body election, ldf

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top