ലൈഫ് മിഷന്‍ കേസില്‍ സ്റ്റേ നീക്കണം; സിബിഐ ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും

ലൈഫ് മിഷന്‍ കേസില്‍ സ്റ്റേ നീക്കണമെന്ന സിബിഐയുടെ ആവശ്യം ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് സര്‍ക്കാര്‍ പദ്ധതിക്ക് വേണ്ടി പണം സ്വീകരിച്ചത് നിയമ വിരുദ്ധമായാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഉണ്ടായിരുന്നില്ലെന്നും ആണ് സിബിഐ വാദം. സംസ്ഥാന സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സിബിഐ ഹര്‍ജിയില്‍ പറയുന്നു.
വകുപ്പുകള്‍ ചുമത്തിയത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. അന്വേഷണം പുരോഗമിക്കവെ ചില വകുപ്പുകള്‍ റദ്ദാക്കപ്പെടുമെന്നും മറ്റ് ചിലത് കൂട്ടിച്ചേര്‍ക്കപ്പെടുമെന്നും ഹര്‍ജിയില്‍ പറയുന്നു. ഡിസംബര്‍ 13ന് ലൈഫ് മിഷന്‍ കേസിലെ സ്റ്റേ കാലാവധി അവസാനിക്കാനിരിക്കെയാണ് സിബിഐയുടെ നീക്കം.
Story Highlights – cbi, high court, life mission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here