കർഷകസമരം ശക്തമായി തുടരുന്ന സാഹചര്യത്തിൽ മന്ത്രിസഭാ ഉപസമിതി ഇന്ന് യോഗം ചേരും

cabinet meet farmers strike

കർഷകസമരം ശക്തമായി തുടരുന്ന സാഹചര്യത്തിൽ മന്ത്രിസഭാ ഉപസമിതി ഇന്ന് യോഗം ചേരും. കർഷകർക്ക് മുന്നിൽ വയ്ക്കുന്ന പുതിയ നിർദ്ദേശങ്ങളാകും സമിതി ചർച്ച ചെയ്യുക. പുതിയ നിർദ്ദേശങ്ങൾ പതിനൊന്ന് മണിയോടെ കർഷകർക്ക് നൽകാം എന്ന് അമിത് ഷാ ഇന്നലെ വ്യക്തമാക്കിയിരുന്നു. വീഡിയോ കോൺഫറൻസിലൂടെ ആകും മന്ത്രിസഭാ ഉപസമിതി യോഗം. കർഷിക നിയമങ്ങൾ പിൻവലിച്ച് കൊണ്ടുള്ള ഒത്തുതിർപ്പിന് വഴങ്ങേണ്ടെന്ന് ഇതിനകം സർക്കാർ തിരുമാനിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എതാനും പുതിയ നിർദ്ദേശങ്ങളും ഇന്ന് പരിഗണിയ്ക്കും എന്നാണ് വിവരം.

Read Also : കർഷക സംഘടനകളുമായി അമിത് ഷാ നടത്തിയ ചർച്ച പരാജയം

അതേസമയം, കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി പ്രതിപക്ഷ നേതാക്കൾ ഇന്ന് വൈകിട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും. വൈകിട്ട് അഞ്ചിന് പ്രതിപക്ഷ പാർട്ടികളെ പ്രതിനിധികരിച്ച് അഞ്ച് നേതാക്കൾക്കാണ് രാഷ്ട്രപതി ഭവൻ സന്ദർശനാനുമതി നൽകിയിരിക്കുന്നത്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഡിഎംകെ നേതാവ് ടി.ആർ. ബാലു, എൻസിപി നേതാവ് ശരദ്പവാർ തുടങ്ങിയ നേതാക്കളാകും പ്രതിനിധി സംഘത്തിലുണ്ടാകുക. 11 പാർട്ടികളാണ് രാഷ്ട്രപതിയെ കാണാൻ അനുമതി തേടിയതെങ്കിലും കൊവിഡ് സാഹചര്യം പരിഗണിച്ച് അഞ്ചുപേർക്ക് മാത്രമേ രാഷ്ട്രപതി ഭവൻ അനുമതി നൽകിയുള്ളൂ.

Story Highlights The cabinet sub-committee will meet today as the farmers’ strike continues

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top