ഒമാനില്‍ 179 പേര്‍ക്ക് കൂടി കൊവിഡ്; രണ്ട് മരണം

covid 19, coronavirus, oman

ഒമാനില്‍ പുതിയതായി 179 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം 125,669 ആയി. രണ്ട് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ആകെ 1463 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

293 പേര്‍ക്ക് കൂടി രാജ്യത്ത് രോഗമുക്തി നേടി. 117,327 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്.
രോഗമുക്തി നിരക്ക് ഇപ്പോള്‍ 93.4 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 13 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 135 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുന്നത്. ഇവരില്‍ 65 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Story Highlights covid 19, coronavirus, oman

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top