Advertisement

ഫൈസർ വാക്സിൻ സ്വീകരിച്ച നാല് ആരോ​ഗ്യപ്രവർത്തകർക്ക് ബെൽസ് പാൽസി; രണ്ട് പേർക്ക് അലർജി; യുഎസിലും ബ്രിട്ടനിലും മുന്നറിയിപ്പ്

December 10, 2020
Google News 1 minute Read

കൊവിഡിനെതിരായ ഫൈസർ വാക്സിൻ സ്വീകരിച്ച നാല് ആരോ​ഗ്യപ്രവർത്തകർക്ക് ബെൽസ് പാൽസി. അമേരിക്കയിലാണ് സംഭവം. മുഖത്തെ പേശികൾ താത്ക്കാലികമായി തളർന്നു പോകുന്ന രോ​ഗമാണ് ബെൽസ് പാൽസി. ബ്രിട്ടനിൽ വാക്സിൻ സ്വീകരിച്ച രണ്ട് ആരോ​ഗ്യപ്രവർത്തകർക്ക് അലർജി പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തു. ഇതേ തുടർന്ന് ഫൈസർ വാക്സിനെതിരെ അമേരിക്കയിലും ബ്രിട്ടനിലും മുന്നറിയിപ്പ് നൽകി.

ഫൈസർ വാക്സിൻ മൂലം ആരോ​ഗ്യപ്രവർത്തകർക്ക് ബെൽസ് പാൽസി ഉണ്ടായത് എങ്ങനെയെന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് യുഎസ് എഫ്ഡിഎ പ്രതിനിധികൾ പറഞ്ഞു.
വാക്‌സിനിലെ പാർശ്വഫലങ്ങൾ ഡോക്ടർമാർ സൂക്ഷ്മമായി നിരീക്ഷിക്കണം. ഇത് എത്രപേരെ ബാധിക്കാനിടയുണ്ടെന്ന് കൃത്യമായി മനസിലാക്കണമെന്നും എഫ്ഡിഎ പ്രതിനിധികൾ വ്യക്തമാക്കി.

ബ്രിട്ടനിൽ വാക്സീൻ സ്വീകരിച്ച രണ്ട് ആരോഗ്യ പ്രവർത്തകർക്കും അലർജിക്ക് പുറമേ ശ്വാസംമുട്ടലും അനുഭവപ്പെട്ടിരുന്നു. രണ്ട് പേരും സ്ഥിരമായി അലർജി പ്രശ്നങ്ങൾ ഉള്ളവരാണ്. ഇതിനെ തുടർന്ന് സാരമായ അലർജി പ്രശ്നങ്ങൾ ഉള്ളവർ ഫൈസർ- ബയോൺടെക് കൊവിഡ് വാക്സിൻ ഉപയോഗിക്കരുതെന്ന് ബ്രിട്ടിഷ് അധികൃതർ നിർദേശിച്ചു.

Story Highlights covid vaccine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here