അലക്കുന്നതിനിടെ കാല് തെറ്റി കുഴിയിൽ വീണു; കണ്ടെത്തിയത് ഏതാനും മീറ്റർ അകലെയുള്ള കിണറിൽ നിന്ന്

അലക്കുന്നതിനിടെ കാല് തെറ്റി കുഴിയിൽ വീണ വീട്ടമ്മയെ ഏതാനും മീറ്റർ അകലെയുള്ള കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തി. കണ്ണൂർ ഇരിക്കൂറിനടുത്ത് ആയിപ്പുഴയിലാണ് സംഭവം.
കുഴിയിൽ വീണ വീട്ടമ്മ ഭൂമിക്കടിയിലുള്ള ഗുഹയിലൂടെ കിണറ്റിലേക്ക് പതിക്കുകയായിരുന്നു.
കാര്യമായ പരുക്കുകളില്ല. കിണറ്റിൽ നിന്ന് ശബ്ദം കേട്ടതോടെയാണ് ബന്ധുക്കൾ സംഭവമറിഞ്ഞത്.

പൊലീസും ഫയർഫോഴ്സും എത്തുന്നതിന് മുൻപ് നാട്ടുകാർ വീട്ടമ്മയെ രക്ഷപ്പെടുത്തി. സ്ഥലത്ത് കൂടുതൽ പരിശോധനകൾ നടത്തും.
Story Highlights – kannur woman fell in ditch found in well
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here