മികച്ച ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് വിജയിക്കും: വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്

തദ്ദേശ സ്ഥാപനങ്ങലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തോടെ ഇടതുപക്ഷം വിജയിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ളവര്‍ക്ക് സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് കൃത്യമായി അറിയാം. അത് എല്‍ഡിഎഫിന് വലിയ മുതല്‍ക്കൂട്ടാകുമെന്നും സി. രവീന്ദ്രനാഥ് ട്വന്റിഫോറിനോട് പറഞ്ഞു. തൃശൂരില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയതായിരുന്നു മന്ത്രി.

മധ്യകേരളത്തില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് മന്ത്രി എ.സി. മൊയ്തീനും പറഞ്ഞു. മതേതരത്വം ആഗ്രഹിക്കുന്ന വോട്ടര്‍മാര്‍ എല്‍ഡിഎഫിനൊപ്പമാണ്. കോര്‍പ്പറേറ്റുകളും മാധ്യമങ്ങളും സൃഷ്ടിച്ച വിവാദങ്ങള്‍ ജനങ്ങളെ സ്വാധീനിക്കില്ലെന്നും മന്ത്രി പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. കോട്ടയം, എറണാകുളം, വയനാട് ജില്ലകളില്‍ മേല്‍ക്കൈ നിലനിര്‍ത്തുകയാണ് യുഡിഎഫ് ലക്ഷ്യം. തൃശൂരിലും പാലക്കാട്ടും ആധിപത്യം നിലനിര്‍ത്തുന്നതിനൊപ്പം ജോസ് കെ മാണിയുടെ വരവോടെ കോട്ടയത്തേയും ഇടതു ചേരിയിലാക്കുകയാണ് എല്‍ഡിഎഫിന്റെ ഉന്നം. പാലക്കാട് നഗരസഭയില്‍ കഴിഞ്ഞ തവണ ലഭിച്ച ഭരണം നിലനിര്‍ത്തുക, തൃശൂര്‍ കോര്‍പറേഷനില്‍ വന്‍ മുന്നേറ്റം നടത്തുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.

Story Highlights LDF will win with a clear majority: c raveendranath

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top