ചാലക്കുടിയിൽ വൻ അട്ടിമറി; മണ്ഡലം സി രവീന്ദ്രനാഥിനൊപ്പം; 24 ഇലക്ഷന്‍ അഭിപ്രായ സര്‍വേ
ട്വന്റിഫോര്‍ ഇലക്ഷന്‍ അഭിപ്രായ സര്‍വേയില്‍ ചാലക്കുടിയുടെ മനസറിഞ്ഞ് പ്രവചനങ്ങള്‍. ഇന്ത്യാ സഖ്യം ബിജെപിക്ക് വെല്ലുവിളിയാകുമോ എന്ന ചോദ്യത്തിന് 26.3 ശതമാനം പേരും വെല്ലുവിളിയാകുമെന്ന് പറഞ്ഞപ്പോള്‍ 42.1 ശതമാനം പേര്‍ വെല്ലുവിൡയാകില്ല എന്ന് അഭിപ്രായം രേഖപ്പെടുത്തി. 31.6 ശതമാനം പേര്‍ക്കും ഇക്കാര്യത്തില്‍ അഭിപ്രായമില്ല. രാജ്യം ആര് ഭരിക്കുമെന്ന ചോദ്യത്തിന് 55.9 % പേര്‍ എന്‍ഡിഎ എന്ന് പറയുമ്പോള്‍ 32.1 % പേരുടെയും പിന്തുണ ഇന്ത്യാ സഖ്യത്തിനാണ്. 10.9 % പേര്‍ അഭിപ്രായം രേഖപ്പെടുത്താതെ ഇരിക്കുമ്പോള്‍ 1.1 % പേരും പറയുന്നത് മറ്റുള്ളവര്‍ എന്നാണ് .(24 Election Opinion Survey Chalakudy)
വിലക്കയറ്റവും രാഷ്ട്രീയവും തൊഴിലില്ലായ്മയും ഉള്‍പ്പെടെ ചാലക്കുടിയില്‍ വോട്ടിനെ സ്വാധീനിക്കുന്ന പ്രധാനഘടകം വികസനമാണെന്ന് സര്‍വേയില്‍ വ്യക്തമാക്കുന്നു. ഈ തെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാണോ എന്ന ചോദ്യത്തിന് 28.5 % പേരും ഇല്ല എന്നും 71.5% പേര്‍ വിലയിരുത്തുമെന്നും വോട്ട് ചെയ്തു. അതേസമയം പൗരത്വ ഭേദഗതി നിയമം വോട്ടിനെ സ്വാധീനിക്കുമോ എന്ന ചോദ്യത്തിന് 40.3 ശതമാനം പേരും സ്വാധീനിക്കും എന്ന് പറഞ്ഞപ്പോള്‍ 59.7 ശതമാനം പേരും പറഞ്ഞത് സ്വാധീനിക്കില്ല എന്നാണ്.
പ്രതിപക്ഷത്തെ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്നോ എന്ന ചോദ്യത്തിന് 48.7 ശതമാനം പേരും ഉണ്ട് എന്ന് അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ 23.1ശതമാനം പേര്‍ പറയുന്നത് ഇല്ല എന്നാണ്. 28.2 ശതമാനം പേര്‍ക്കും ഇക്കാര്യത്തില്‍ അഭിപ്രായമില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു.
ചാലക്കുടി വോട്ടര്‍മാരുടെ വിലയിരുത്തലില്‍ മികച്ച ജനകീയ നേതാവ് രാഹുല്‍ ഗാന്ധിയാണ്. 49.7 ശതമാനം വോട്ട്. മോദിയെ 29.9 ശതമാനം പേര്‍ പിന്തുണയ്ക്കുമ്പോള്‍ 16.8 ശതമാനം പേര്‍ സീതാറാം യെച്ചൂരിയെയും 2.5 ശതമാനം പേര്‍ സ്റ്റാലിനെയും പിന്തുണയ്ക്കുന്നു. മമതാ ബാനര്‍ജിക്ക് 1.1 ശതമാനം വോട്ടും അഖിലേഷിന് 0 ശതമാനവുമാണ് .
Read Also: ആലത്തൂരില്‍ രമ്യയെ മറികടക്കുമോ കെ രാധാകൃഷ്ണന്‍?; സര്‍വേ പറയുന്നതിങ്ങനെ
ചാലക്കുടിയില്‍ ഇത്തവണ ആര് ജയിക്കുമെന്ന ചോദ്യത്തിന് മണ്ഡലം ചുവക്കുമെന്ന സൂചന സര്‍വേ നല്‍കുന്നു. 41.4 ശതമാനം പേര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി രവീന്ദ്രനാഥിനെ പിന്തുണയ്ക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹ്നാനെ പിന്തുണയ്ക്കുന്നത് 39.1 ശതമാനം പേരാണ്. 12.8 ശതമാനം വോട്ട് NDA സ്ഥാനാര്‍ത്ഥി കെ എ ഉണ്ണികൃഷ്ണനും മറ്റുള്ളവര്‍ക്ക് 6.7 ശതമാനവുമാണ്.
Story Highlights : 24 Election Opinion Survey Chalakudy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here