കോട്ടയത്ത് ഇത്തവണ മുന്നണികള്‍ക്ക് അഭിമാനപോരാട്ടം

കോട്ടയത്ത് ഇത്തവണ മുന്നണികള്‍ക്ക് അഭിമാനപോരാട്ടമാണ്. കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം എല്‍ഡിഎഫില്‍ എത്തിയതിനു പിന്നാലെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ എല്‍ഡിഎഫും കോട്ടം തട്ടാതിരിക്കാന്‍ യുഡിഎഫും വലിയ പ്രചാരണമാണ് നടത്തിയത്.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ മോക് പോളിംഗ് ആരംഭിച്ചു. മധ്യ കേരളത്തിലെ നാലു ജില്ലകളും വയനാടുമാണ് ഇന്ന് വിധിയെഴുതുക. രാവിലെ ആറുമണിക്ക് തന്നെ മോക്‌പോളിംഗ് ആരംഭിച്ചിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വോട്ടെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കോട്ടയം, എറണാകുളം, വയനാട് ജില്ലകളില്‍ മേല്‍ക്കൈ നിലനിര്‍ത്തുകയാണ് യുഡിഎഫ് ലക്ഷ്യം. തൃശൂരിലും പാലക്കാട്ടും ആധിപത്യം നിലനിര്‍ത്തുന്നതിനൊപ്പം ജോസ് കെ മാണിയുടെ വരവോടെ കോട്ടയത്തേയും ഇടതു ചേരിയിലാക്കുകയാണ് എല്‍ഡിഎഫിന്റെ ഉന്നം. കോട്ടയത്ത് എല്‍ഡിഎഫ് – യുഡിഎഫ് പോരാട്ടം എന്നതിനേക്കാള്‍ കേരള കോണ്‍ഗ്രസിലെ ജോസ് – ജോസഫ് പക്ഷങ്ങളുടെ കൊമ്പുകോര്‍ക്കലാണ് ശ്രദ്ധേയം. യഥാര്‍ത്ഥ കേരള കോണ്‍ഗ്രസിനെ ഈ തെരഞ്ഞെടുപ്പ് നിശ്ചയിക്കുമെന്നാണ് ഇരുവരുടേയും അവകാശ വാദം.

Story Highlights local body election kottayam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top