നടൻ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട തെര‍ഞ്ഞെടുപ്പിൽ നടൻ മമ്മൂട്ടിക്ക് വോട്ടു ചെയ്യാനാകില്ല. കൊച്ചി പനമ്പള്ളി ന​ഗറിലെ വോട്ടർ പട്ടികയിൽ മമ്മൂട്ടിയുടെ പേരില്ല. മമ്മൂട്ടി കടവന്ത്രയിലേക്ക് താമസം മാറിയതിനാൽ ഉണ്ടായ ആശയക്കുഴപ്പമാണ് കാരണം. എറണാകുളം കളക്ടർ എസ്. സുഹാസിന്റെ പേരും വോട്ടർപട്ടികയിലില്ല.

മുൻപ് കൊച്ചി പനമ്പള്ളി നഗറിലായിരുന്നു മമ്മൂട്ടിയും കുടുംബവും താമസിച്ചിരുന്നത്. തുടർന്ന് കടവന്ത്രയിലേക്ക് താമസം മാറുകയായിരുന്നു. ലോക്ക്‌ഡൗൺ കാലം താരകുടുംബം ചെലവഴിച്ചതും പുതിയ വീട്ടിലായിരുന്നു. മമ്മൂട്ടിയും ഭാര്യ സുൽഫത്തും ദുൽഖറും ഭാര്യ അമാൽ സൂഫിയയും മകൾ മറിയവും ഇവിടെയാണ് ഇപ്പോൾ താമസം.

Story Highlights mammoootty, local body election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top