ചോദ്യം ചെയ്യലിന് ഹാജരാകല്‍; സി എം രവീന്ദ്രന്റെ കത്ത് ഇന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കും

cm raveendran wont be present before ED

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ കത്ത് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമയം നീട്ടി നല്‍കണമെന്നാണ് കത്തില്‍ പറയുന്നത്. മെഡിക്കല്‍ റിപ്പോര്‍ട്ടും ഉദ്യോഗസ്ഥര്‍ പരിശോധിക്കും. ഇതിന് ശേഷമായിരിക്കും തീരുമാനമെടുക്കുക.

Read Also : സി എം രവീന്ദ്രൻ നാളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകില്ല

മൂന്ന് തവണയും ചോദ്യം ചെയ്യാനുള്ള ഇ ഡിയുടെ ആവശ്യം സി എം രവീന്ദ്രന്‍ നിരാകരിച്ചിരുന്നു. സി എം രവീന്ദ്രനുമായി അടുത്ത് നില്‍ക്കുന്ന ആളുകളുടെയും മൊഴിയെടുക്കും.

അതേസമയം സി എം രവീന്ദ്രന്റെ തുടര്‍ചികിത്സ സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് തീരുമാനം ഇന്നുണ്ടായേക്കും. കഴിഞ്ഞ ദിവസം സി എം രവീന്ദ്രനെ രക്ഷപ്പെടുത്താന്‍ ബിജെപിയും സിപിഐഎമ്മും തമ്മില്‍ ധാരണയായെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചിരുന്നു. നിയമവാഴ്ചയെ വെല്ലുവിളിച്ചു കൊണ്ടാണ് സിഎം രവീന്ദ്രന്‍ അന്വേഷണ ഏജന്‍സികള്‍ നിന്നും ഒളിച്ചുകളി നടത്തുന്നതെന്നും മുല്ലപ്പള്ളി.

Story Highlights c m raveendran, enforcement directorate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top