രാജ്യത്ത് 24 മണിക്കൂറിനിടെ 29,398 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 29,398 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 97,96,769 ആയി ഉയര്‍ന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 37,528 പേര്‍ കൊവിഡ് മുക്തരായി. ഇതോടെ രാജ്യത്താകെ കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 92,90,834 ആയി
ഇരുപത്തിനാല് മണിക്കൂറിനിടെ 414 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 1,42,186 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 3,63,749 പേരാണ്.
Story Highlights – Coronavirus: 29398 Fresh Cases In India
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News