കൊവിഡ് വാക്‌സിന്‍; ഫൈസറിന് അനുമതി നല്‍കാന്‍ അമേരിക്കയും

pfizer covid vaccine

ഫൈസര്‍ കൊവിഡ് വാക്‌സിന് അമേരിക്കയും അനുമതി നല്‍കിയേക്കും. ഫൈസറിന് അടിന്തര അനുമതി നല്‍കാന്‍ യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന് നിര്‍ദേശം നല്‍കി. മുതിര്‍ന്ന ആരോഗ്യ വിദഗ്ധരാണ് നിര്‍ദേശം നല്‍കിയത്. ബ്രിട്ടന്‍, കാനഡ, ബഹ്‌റൈന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് നിലവില്‍ വാക്‌സിന് അനുമതി നല്‍കിയത്.

Read Also : കൊവിഡ് വാക്‌സിന്‍; സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്ര സര്‍ക്കാരുമായി കരാറിലെത്തിയേക്കുമെന്ന് സൂചന

ബഹ്‌റൈനിലും കൊവിഡ് വാക്‌സിന് അനുമതി നല്‍കിയത് ഈയിടെയാണ്. ബ്രിട്ടന് പിന്നാലെയാണ് ബഹ്‌റൈന്റെ നടപടി. ഫൈസര്‍ നിര്‍മിച്ച വാക്‌സിന് തന്നെയാണ് ബഹ്‌റൈനും അനുമതി നല്‍കിയിരിക്കുന്നത്.

അടുത്ത ആഴ്ച മുതല്‍ കുത്തിവയ്‌പ്പെടുത്ത് തുടങ്ങാനാണ് നിര്‍ദേശം. ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് ബാധിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള മറ്റുവിഭാഗങ്ങള്‍ എന്നിവര്‍ക്കാണ് ആദ്യം പരിഗണന നല്‍കുന്നത്. ഇതോടെ ഫൈസറിന്റെ കൊവിഡ് വാക്‌സിന് അനുമതി നല്‍കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമായി ബഹ്‌റൈന്‍ മാറിയിരുന്നു. ശേഷമാണ് മറ്റ് രാജ്യങ്ങളും രംഗത്ത് എത്തിയത്. ബ്രിട്ടനാണ് ഫൈസര്‍ നിര്‍മിച്ച വാക്‌സിന് ആദ്യം അനുമതി നല്‍കിയത്.

Story Highlights covid vaccine, america

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top