കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ; നിരസിച്ച അവാര്‍ഡ് തിരികെ സ്വീകരിക്കില്ലെന്ന നിലപാടില്‍ ഡോ.വരീന്ദര്‍ പാല്‍ സിംഗ്

കര്‍ഷക പ്രക്ഷോഭ വിഷയത്തില്‍ നിരസിച്ച അവാര്‍ഡ് തിരികെ സ്വീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ച് ശാസ്ത്രജ്ഞന്‍ ഡോ.വരീന്ദര്‍ പാല്‍ സിംഗ്. അവാര്‍ഡ് നിരസിച്ച സംഭവം വലിയ ശ്രദ്ധ നേടിയതോടെ ശാസ്ത്രജ്ഞനില്‍ സമ്മര്‍ദം ചെലുത്തി നിലപാട് തിരുത്തിക്കാനുള്ള ശ്രമം വിവിധ കോണുകളില്‍ നിന്ന് നടന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഡോ.വരീന്ദര്‍ പാല്‍ സിംഗ് നിലപാട് വ്യക്തമാക്കിയത്.
തന്റെ തിരുമാനം രാഷ്ട്രീയ പ്രേരിതമല്ലെന്നും പ്രതിഷേധിക്കാനുള്ള അവകാശത്തെ നിഷേധിക്കരുത് എന്നും ആണ് ഡോ. വരീന്ദര്‍ പാല്‍ സിംഗിന്റെ നിലപാട്. അതേസമയം പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുള്ള ഒരു പരിപാടിയും ഇനി ഒരു അറിയിപ്പ് ഉണ്ടകുന്നത് വരെ സംഘടിപ്പിക്കേണ്ട എന്ന തിരുമാനം കേന്ദ്ര സര്‍ക്കാര്‍ വിവിധ മന്ത്രാലയങ്ങളെ അറിയിച്ചു.
Read Also : കര്‍ഷക പ്രക്ഷോഭം; ഡല്‍ഹി അതിര്‍ത്തിയില്‍ കനത്ത സുരക്ഷ; കേന്ദ്ര സേനയെ വിന്യസിച്ചു
കാര്‍ഷിക മേഖലയ്ക്ക് ഈടുറ്റ സംഭാവനകള്‍ കാര്‍ഷിക ശാസ്ത്രജ്ഞന്‍ ആണ് പഞ്ചാബ് സര്‍വകലാശാല പ്രിന്‍സിപ്പല്‍ സോയില്‍ കെമിസ്റ്റായ ഡോ. വരീന്ദര്‍പാല്‍ സിംഗ്. ഇതിന്റെ പേരിലായിരുന്നു ഫെര്‍ട്ടിലൈസര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ വരീന്ദര്‍ പാലിന് ഗോള്‍ഡന്‍ ജൂബിലി അവാര്‍ഡ് നല്‍കി ആദരിക്കാന്‍ തിരുമാനിച്ചതും.
കേന്ദ്ര രാസവസ്തു-രാസവള മന്ത്രി ഡി വി സദാനന്ദ ഗൗഡയില്‍ നിന്നും അവാര്‍ഡ് വാങ്ങില്ലെന്ന് പരസ്യമായി വേദിയിലെത്തി പ്രഖ്യാപിച്ച വാര്‍ത്ത വലിയ ശ്രദ്ധ നേടിയതോടെ ആയിരുന്നു സര്‍ക്കാരിന്റെ അനുനയ നീക്കങ്ങള്‍. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കം ഡോ. വരീന്ദര്‍ പാല്‍ സിംഗിനെ സന്ദര്‍ശിച്ച് നിലപാട് തിരുത്താന്‍ പ്രേരിപ്പിച്ചു. സമ്മര്‍ദം കടുത്തതോടെ ആണ് ഡോ.വരീന്ദര്‍ പാല്‍ സിംഗ് തന്റെ നിലപാടില്‍ മാറ്റം ഇല്ലെന്ന് വ്യക്തമാക്കിയത്.
സമീപ ദിവസങ്ങളില്‍ പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുള്ള ഒരു പരിപാടിയും നടത്തേണ്ട എന്ന തിരുമാനവും കേന്ദ്രം ഇപ്പോള്‍ കൈകൊണ്ടിട്ടുണ്ട്. എല്ലാ വകുപ്പുകള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദേശം പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് ലഭിച്ചതായാണ് വിവരം. ‘കര്‍ഷകര്‍ക്ക് വേണ്ടിയാണ് ഞാന്‍ ജോലി ചെയ്യുന്നത്. അതുകൊണ്ട്, ഈ വേളയില്‍ അവാര്‍ഡ് സ്വീകരിച്ചാല്‍ അത് കര്‍ഷകരോടുള്ള നന്ദികേടാകും’ ഇതായിരുന്നു ഡോ. വരീന്ദര്‍ പാല്‍ സിംഗിന്റെ പ്രഖ്യാപനം.
Story Highlights – farmers protest, delhi chalo protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here