ഭാരത് ബന്ദിന് ഒരു ദിവസം മുന്‍പ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് മുകേഷ് അംബാനിയെ സന്ദര്‍ശിച്ചുവെന്ന് വ്യാജ പ്രചാരണം [24 fact check]

fact check

കാര്‍ഷിക ബില്ലിനെതിരെയുള്ള കര്‍ഷക സമരം പുരോഗമിക്കുന്നതിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ പേരില്‍ ഒരു വ്യാജ പ്രചാരണം നടക്കുന്നുണ്ട്. കാര്‍ഷിക ബില്ലിനെതിരെ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഒരു ദിവസം മുന്‍പ്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് മുകേഷ് അംബാനിയെ സന്ദര്‍ശിച്ചുവെന്നാണ് പ്രചാരണം. കാര്‍ഷിക ബില്ലിനെതിരെയുള്ള പ്രക്ഷോഭം നടത്തുന്നവരില്‍ കൂടുതലും പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരാണ്. ഇതിനിടെയാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെ ചിത്രം വ്യാജ തലക്കെട്ടുകളോടെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

അമരീന്ദര്‍ സിംഗ് മുകേഷ് അംബാനിക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. ഭാരത് ബന്ദിന് ഒരു ദിവസം മുന്‍പ് അമരീന്ദര്‍ സിംഗ് മുകേഷ് അംബാനിയെ സന്ദര്‍ശിച്ചുവെന്നും പഞ്ചാബിലെ നിക്ഷേപ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്തുവെന്നുമാണ് പ്രചരിക്കുന്നത്. ഒരു വശത്ത് കര്‍ഷകര്‍ക്കൊപ്പമെന്ന് പറയുകയും മറുവശത്ത് വ്യവസായികളെ സന്ദര്‍ശിക്കുകയും ചെയ്യുന്നത് ഏത് തരം രാഷ്ട്രീയമാണെന്നും പ്രചരിക്കുന്ന സന്ദേശങ്ങളിലുണ്ട്.

എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. 2017 ല്‍ അമരീന്ദര്‍ സിംഗ് മുകേഷ് അംബാനിയെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. 2017 ഒക്ടോബര്‍ 31 ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഇതേ ചിത്രം തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിട്ടുമുണ്ട്. പഴയ ചിത്രങ്ങളാണ് വ്യാജ തലക്കെട്ടുകളോടെ ഇപ്പോള്‍ പ്രചരിക്കുന്നത്.

Story Highlights Fact Check: Punjab CM Amarinder Singh didn’t meet Ambani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top