തദ്ദേശ തെരഞ്ഞെടുപ്പിലെ കള്ളവോട്ട് തടയാൻ നടപടി വേണമെന്ന് ഹൈക്കോടതി

തദ്ദേശ തെരഞ്ഞെടുപ്പിലെ കള്ളവോട്ട് തടയാൻ നടപടി വേണമെന്ന് ഹൈക്കോടതി. പ്രശ്‌നബാധിതമല്ലാത്ത ബൂത്തുകളിലും ആവശ്യമെങ്കിൽ സിസിടിവി സ്ഥാപിക്കണം. വോട്ടേവിസിന് പൊലീസ് സുരക്ഷ ഒരുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
അതേസമയം, നിയമസഭാ വോട്ടർപട്ടികയിൽ പരമാവധി പേരെ ഉൾപ്പെടുത്താൻ സമഗ്ര പദ്ധതിയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗതെത്തി. കരട് വോട്ടർപട്ടികയിൽ ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാനുള്ള തീയതി ഡിസംബർ 31 വരെ നീട്ടി.2021 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ് പൂർത്തിയാകുന്നവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
Story Highlights – High court seeks action to curb fraudulent voting in local body elections
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News