സ്വപ്‌നയേയും സരിത്തിനെയും ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി ഇഡി

സ്വപ്‌ന സുരേഷിനെയും സരിത്തിനെയും ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മൂന്നുദിവസം ചോദ്യം ചെയ്യാനാണ് അനുമതി തേടിയത്. ചോദ്യം ചെയ്യുമ്പോള്‍ ജയില്‍ ഉദ്യോഗസ്ഥര്‍ സമീപത്തുണ്ടാകരുതെന്നും ഇഡി ആവശ്യപ്പെട്ടു. കസ്റ്റംസിന് കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കും.
ജയിലില്‍ വധഭീഷണിയുണ്ടെന്ന് കോടതിയെയും കസ്റ്റംസിനെയും സ്വപ്ന അറിയിച്ചിരുന്നു. അതേസമയം, സ്വപ്ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയെന്ന പരാതി ജയില്‍ വകുപ്പ് തള്ളി. ആരോപണത്തില്‍ കഴമ്പില്ലെന്നാണ് ജയില്‍ ഡിഐജി അജയ കുമാറിന്റെ റിപ്പോര്‍ട്ട്. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ സ്വപ്ന ആരോപണം ഉന്നയിച്ചിട്ടില്ലെന്നാണ് മൊഴിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജയില്‍ ഡിഐജി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ജയില്‍ മേധാവി ഋഷിരാജ് സിംഗ് ഉടന്‍ സര്‍ക്കാരിന് കൈമാറും.
Story Highlights – swapna suresh – enforcement directorate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here