അനില്‍ അക്കര എംഎല്‍എ ഭീഷണിപ്പെടുത്തി; കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പരാതി

anil akkara

അനില്‍ അക്കര എംഎല്‍എ ഭീഷണിപ്പെടുത്തി എന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പരാതി. തൃശൂര്‍ അടാട്ട് പഞ്ചായത്തിലെ പുറനാട്ടുകര പന്ത്രണ്ടാം വാര്‍ഡിലെ സത്യനാണ് പരാതി നല്‍കിയത്.

Read Also : ലൈഫ് മിഷന്‍ പദ്ധതി പൂര്‍ത്തീകരിക്കണം; അനില്‍ അക്കര എംഎല്‍എ ഹൈക്കോടതിയില്‍

കോണ്‍ഗ്രസ് ബൂത്ത് വൈസ് പ്രസിഡന്റാണ് സത്യന്‍. പേരാമംഗലം പൊലീസിലാണ് പരാതി നല്‍കിയത്. ഐ ഗ്രൂപ്പ് പ്രവര്‍ത്തകനായ സത്യന്‍ നേരത്തെ കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്ക് എതിരെ വാര്‍ഡില്‍ പത്രിക സമര്‍പ്പിച്ചിരുന്നു. പിന്നീട് നേതാക്കള്‍ ഇടപെട്ട് പത്രിക പിന്‍വലിച്ചിരുന്നെങ്കിലും പ്രദേശത്ത് കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാണ്.

Story Highlights anil akkara, thrissur, threatening

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top