ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡയറക്ടര്‍ ഡോ.ആശാ കിഷോര്‍ സ്വയം വിരമിക്കാനായി അപേക്ഷ നല്‍കി

dr asha kishore

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡയറക്ടര്‍ ഡോ.ആശാ കിഷോര്‍ സ്വയം വിരമിക്കുന്നു. ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയ നടപടിക്കെതിരെ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണിത്. വിരമിക്കുന്നതിനായി ആശാ കിഷോര്‍ കത്ത് നല്‍കി.

2020 ജൂലൈ 14ന് ആശാ കിഷോര്‍ ഡയറക്ടര്‍ സ്ഥാനത്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിംഗ് ബോഡി 2025 വരെ കാലാവധി നീട്ടി നല്‍കി. ഇതു കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകരിക്കുകയും ചെയ്തു.

Read Also : ശ്രീചിത്ര ഡയറക്ടറായി പ്രൊഫ. ആശാ കിഷോര്‍ തുടരും

എന്നാല്‍ ഇതിന് കാബിനറ്റ് കമ്മിറ്റിയുടെ അനുമതിയില്ലന്ന് കാട്ടി ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചിലര്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. കാലാവധി നീട്ടിയ നടപടി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ റദ്ദാക്കി.

ഇതിനെതിരെ ആശാ കിഷോര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തുടര്‍ന്നാണ് സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയത്. ഇനി നിയമപോരാട്ടത്തിനില്ലെന്നും വിരമിക്കാനാണ് തീരുമാനമെന്നും ഡോ.ആശാ കിഷോര്‍ പറഞ്ഞു.

Story Highlights asha kishore, sree chithra institute of medical science

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top