പ്രക്ഷോഭം കടുപ്പിച്ച് കര്‍ഷകര്‍; ടോള്‍പ്ലാസകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തി

farmers protest

കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ പ്രതിഷേധം കടുപ്പിക്കുന്നു. പാനിപ്പത്ത്, കര്‍ണാല്‍ എന്നിവിടങ്ങളിലെ ടോള്‍ പ്ലാസകളുടെ പ്രവര്‍ത്തനം സമരക്കാര്‍ തടസപ്പെടുത്തി. അംബാലയില്‍ ശംഭു അതിര്‍ത്തിയിലെ ടോള്‍പ്ലാസ പിടിച്ചെടുത്തു. ഡല്‍ഹി – ജയ്പൂര്‍, ഡല്‍ഹി – ആഗ്ര ദേശീയ പാതകള്‍ കര്‍ഷകര്‍ ഉപരോധിക്കുകയാണ്.

ഡല്‍ഹി അതിര്‍ത്തികളില്‍ വിപുലമായ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അതിനിടെ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് എത്തി. കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ ഉന്നമനത്തിന് വേണ്ടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ആത്മനിര്‍ഭര്‍ ഭാരത് തന്നെയാണ് കര്‍ഷകരുടെ ലക്ഷ്യമെന്നും തങ്ങളും രാജ്യത്തിന്റെ ഭാഗമാണെന്ന് അധികാരികള്‍ തിരിച്ചറിയണമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികത് പ്രതികരിച്ചു.

Story Highlights farmers protest – toll plazas

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top