ബ്ലാസ്റ്റേഴ്സിനെതിരെ ബെംഗളൂരു സമനില ഗോൾ നേടി

ബ്ലാസ്റ്റേഴ്സിനെതിരെ ബെംഗളൂരു സമനില ഗോൾ നേടി. ക്ളീറ്റൻ സിൽവയാണ് ഗോൾ നേടിയത്.
മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ ഇരുടീമുകളും ഓരോ ഗോളുമായി കുതിക്കുകയാണ്. ബ്ലാസ്റ്റേഴസിന് വേണ്ടി കെ.പി രാഹുലാണ് ഗോൾ നേടിയത്. 17-ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ നേടിയത്. ഈ സീസണിൽ രാഹുൽ നേടുന്ന ആദ്യ ഗോളാണ് ഇത്.
28-ാം മിനിറ്റിലാണ് സിൽവയുടെ ഗോൾ പിറന്നത്. ഗോൾകീപ്പർ ആൽബിനോയ്ക്ക് അനങ്ങാൻ സാധിക്കും മുമ്പേ പന്ത് വലയിലായിരുന്നു. പ്രതിരോധത്തിലെ ആശയക്കുഴപ്പമാണ് ബ്ലാസ്റ്റേഴ്സിന് വിനയായത്. ആദ്യ പകുതിയിലെ പ്രകടനം കാണികളെ ത്രസിപ്പിക്കുന്നതായിരുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News