Advertisement

കൂടുതല്‍ ശക്തമായി കര്‍ഷക സമരം ഡല്‍ഹി-ജയ്പൂര്‍ ദേശീയപാതയിലേക്കും

December 13, 2020
Google News 2 minutes Read
delhi chalo protest

കര്‍ഷക പ്രക്ഷോഭം ഡല്‍ഹി-ജയ്പൂര്‍ ദേശീയപാതയിലേക്കും. രാജസ്ഥാനിലെയും തെക്കന്‍ ഹരിയാനയിലെയും ആയിരകണക്കിന് കര്‍ഷകര്‍ ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. മേഖലയില്‍ കേന്ദ്രസേനയുടെയും പൊലീസിന്റെയും വന്‍ സന്നാഹത്തെ വിന്യസിച്ചു.

Read Also : കര്‍ഷക സമരം; കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി കര്‍ഷക സംഘടനകള്‍

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു. രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയായ ഷാജഹാന്‍പൂരില്‍ കര്‍ഷകര്‍ സംഘടിക്കുകയാണ്. കൂടുതല്‍ കര്‍ഷകരെത്തിയ ശേഷം ഡല്‍ഹി-ജയ്പൂര്‍ ദേശീയപാതയിലൂടെ ശക്തിപ്രകടനമായി ഡല്‍ഹിക്ക് നീങ്ങും. പൊലീസ് തടയുന്ന ഇടത്ത് ഉപരോധ സമരം ആരംഭിക്കാനാണ് തീരുമാനം.

പ്രക്ഷോഭം കണക്കിലെടുത്ത് ഹരിയാനയിലും ഡല്‍ഹിയിലും സുരക്ഷ ശക്തമാക്കി. അയ്യായിരത്തില്‍പ്പരം പൊലീസുകാരെയാണ് ദേശീയപാത 48ല്‍ വിന്യസിച്ചിരിക്കുന്നത്. ഡല്‍ഹി- ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിയാബാദില്‍ അടക്കം കൂടുതല്‍ കര്‍ഷകര്‍ എത്തുകയാണ്. നോയിഡ-ചില്ല അതിര്‍ത്തിയില്‍ റോഡിന്റെ ഒരുവശം ഗതാഗതത്തിനായി തുറന്നുകൊടുത്തു. അതേസമയം പ്രശ്നപരിഹാരം അനിശ്ചിതമായി നീളുകയാണ്.

Story Highlights delhi chalo protest, farmers protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here