കരിപ്പൂരിൽ വീണ്ടും സ്വർണം വേട്ട; 33 ലക്ഷം രൂപ വില വരുന്ന സ്വർണം പിടികൂടി

കരിപ്പൂരിൽ വീണ്ടും സ്വർണം വേട്ട. രണ്ട് വ്യത്യസ്ത കേസുകളിലായി അനധികൃതമായി കടത്താൻ ശ്രമിച്ച 577 ഗ്രാം സ്വർണവും 136ഗ്രാം സ്വർണ മിശ്രിതവുമാണ് എയർ കസ്റ്റംസ് ഇന്റലിജിൻസ് വിഭാഗം പിടികൂടിയത്. ഇതിന് വിപണിയിൽ 33 ലക്ഷം രൂപ വില വരും.
ജിദ്ദയിൽ നിന്ന് എത്തിയ മലപ്പുറം സ്വദേശി നവാസിൽ നിന്നാണ് 498 ഗ്രാം കണ്ടെത്തിയത്. സ്വർണം സിഡി യുടെ രൂപത്തിൽ ഹാർഡ് ഡിസ്‌ക്കിനുള്ളിൽ ഒളിപ്പിച്ച് നിലയിലായിരുന്നു. ദുബായിയിൽ നിന്നും എത്തിയ കർണാടക ഭട്കൽ സ്വദേശി അബ്ദുള്ളയിൽ നിന്നാണ് 136 ഗ്രാം സ്വർണ മിശ്രിതം പിടികൂടിയത്. ഷർട്ടിന്റെ കഫിനുള്ളിയായി ഒളിപ്പിച്ച് വച്ച രീതിയിലായിരുന്നു സ്വർണം. ഇയാളിൽ നിന്നും ബോൾ പെന്നിന്റെ റീഫില്ലറിനകത്ത് നിന്നും ധരിച്ച ജീൻസിന്റെ രഹസ്യ അറയിൽ നിന്നും 79 ഗ്രാം സ്വർണവും പിടികൂടി.
Story Highlights – Gold hunt in Karipur again; Gold worth Rs 33 lakh seized
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here