ഇടുക്കിയിൽ കൈയ്യേറ്റ ഭൂമി തിരിച്ചുപിടിച്ചു സർക്കാർ; നടപടി കോടതി ഉത്തരവിനെ തുടർന്ന്

ഇടുക്കിയിൽ കയ്യേറ്റ ഭൂമി തിരിച്ചുപിടിച്ചു സർക്കാർ. വാഗമൺ, മൂന്നാർ മേഖലകളിയായി 100 ഏക്കറോളം കൈയ്യേറ്റ ഭൂമിയാണ് റവന്യു സംഘം തിരിച്ചുപിടിച്ചത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി.
ഇടുക്കി വാഗമൺ ഉളുപ്പുണിയിൽ വമ്പൻ കൈയ്യേറ്റമാണ് റവന്യു വകുപ്പ് ഒഴിപ്പിച്ചത്. വിവിധ ഗ്രൂപ്പുകളുടെ കൈവശമിരുന്ന 79 ഏക്കർ ഭൂമി സർക്കാർ തിരിച്ചുപിടിച്ചു. കോടതി ഉത്തരവിന്റ അടിസ്ഥാനത്തിലാണ് നടപടി. സമീപകാലത്ത് നടന്ന വലിയ കൈയ്യേറ്റ ഒഴിപ്പിക്കലുകളിൽ ഒന്നാണ് ഇത്. മൂന്നാർ പോതമേട്ടിൽ ട്രീ റിസോർട്ടിന്റെ ഭാഗമായി വ്യാജപട്ടയമുണ്ടാക്കി കൈവശപ്പെടുത്തിയ സ്ഥലവും റവന്യൂ വകുപ്പ് ഏറ്റെടുത്തത്.
സർവേ നമ്പർ 231, 241,243 എന്നിവയിൽ ഉൽപ്പെട്ട പതിനേഴരയേക്കർ ഭൂമിയാണ് പിടിച്ചത്. മൂന്നാർ എൽആർ തഹസിൽദാർ കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സർവ്വേ സംഘം ഉൾപ്പെടെയുള്ള സംഘമാണ് നടപടി സ്വീകരിച്ചത്. ഇരുപത്തിയഞ്ച് വർഷക്കാലം നീണ്ട് നിന്ന നിയമ നടപടികൾക്കൊടുവിലാണ് ഇന്ന് ഭൂമി ഏറ്റെടുത്തത്.
1995ലാണ് സ്ഥലം വ്യാജപട്ടയമുണ്ടാക്കി കൈയ്യേറിയതായി റവന്യൂ സംഘം കണ്ടെത്തിയത്. രണ്ടായിരത്തി മൂന്നിൽ ജില്ലാകളക്ടർ ഈ ഉത്തരവ് ശരിവച്ചു. ശേഷമാണ് ഇപ്പോൾ റവന്യൂ വകുപ്പിന്റെ നടപടി ശരിവച്ച് ഹൈക്കോടതി ഉത്തരവിറങ്ങിയത്. തുടർന്നാണ് ഇന്ന് ഭൂമി ഏറ്റെടുക്കൽ നടപടിയിലേയ്ക്ക് നീങ്ങിയത്.
Story Highlights – Govt reclaims encroached land in Idukki; The action follows a court order
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here