Advertisement

പാലിയേക്കരയിലെ ടോൾപ്ലാസ പിരിവിനെതിരെ സുപ്രിംകോടതിയിൽ നൽകിയ ഹർജി നാളെ പരിഗണിക്കും

December 13, 2020
Google News 3 minutes Read

തൃശൂർ പാലിയേക്കരയിലെ ടോൾപ്ലാസ പിരിവിനെതിരെ സുപ്രിംകോടതിയിൽ നൽകിയ ഹർജി നാളെ പരിഗണിക്കും. ദേശീയപാതയുടെ നിർമ്മാണത്തിന് ചിലവഴിച്ചതിനേക്കാൾ കൂടുതൽ തുക പിരിച്ചെടുത്തതായുള്ള വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലാണ് ഹർജി നൽകിയിരുന്നത്.

2012 ഫെബ്രുവരിയിലാണ് മണ്ണുത്തി – ഇടപ്പള്ളി ദേശീയപാതയിൽ ടോൾ പിരിവ് ആരംഭിച്ചത്. ദേശീയപാതയുടെ നിർമ്മാണത്തിന് 721.17 കോടി ചെലവിട്ടു. ഈ വർഷം ജൂലായ് വരെ 801.60 കോടി രൂപ ലഭിച്ചുവെന്നാണ് വിവരാവകാശ രേഖയിൽ പറയുന്നത്. കരാറനുസരിച്ച് നിർമ്മാണ ചിലവ് ലഭിച്ചാൽ ആ ഭാഗത്തെ ടോൾ സംഖ്യയുടെ 40 ശതമാനം കുറക്കാൻ കരാർ കമ്പനി ബാധ്യസ്ഥരാണ്.

ഫാസ്ടാഗിലെ തകരാറ് പരിഹരിക്കാതെ ടോൾ പിരിക്കരുത്, കൊവിഡ് കാലത്ത് ടോൾപ്ലാസയിൽ വരുത്തിയ വർധന റദ്ദാക്കണം, നിർമ്മാണ കരാർ കമ്പനിക്ക് ചിലവായ സംഖ്യയും ന്യായമായ ലാഭവും കിട്ടിക്കഴിഞ്ഞാൽ ടോൾ പിരിക്കുന്ന കാലാവധി കുറക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സുപ്രിംകോടതിയെ സമീപിച്ചത്.

കെപിസിസി സെക്രട്ടറിമാരായ ഷാജി കോടങ്കണ്ടത്തും ടി.ജെ. സനീഷ്‌കുമാറുമാണ് ഹർജിക്കാർ. 2012 ഫെബ്രുവരി ഒമ്പതിന് തുടങ്ങിയ ടോൾ പിരിവ് 2028 ഫെബ്രുവരി ഒമ്പത് വരെ തുടരാമെന്നാണ് കരാറിലെ വ്യവസ്ഥ. ഹർജി നാളെ സുപ്രിംകോടതി പരിഗണിക്കും.

Story Highlights petition filed against the toll plaza collection in Paliyekkara will be considered in the Supreme Court tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here