അമേരിക്കയില്‍ നാളെ മുതല്‍ ഫൈസര്‍ വാക്‌സിന്‍ നല്‍കി തുടങ്ങും

pfizer covid vaccine

അമേരിക്കയില്‍ നാളെ മുതല്‍ ഫൈസര്‍ കമ്പനിയുടെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി തുടങ്ങും. വാക്‌സിന്റെ 30 ലക്ഷം ഡോസ് നാളെയാണ് എല്ലാ സംസ്ഥാനങ്ങളിലേക്കും എത്തിക്കുക. ഇന്നലെയാണ് അമേരിക്ക വാക്സിന്‍റെ അടിന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്.

‘മെഡിക്കല്‍ മിറാക്കിള്‍’ എന്നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇക്കാര്യത്തെ വിശേഷിപ്പിച്ചത്. ട്വിറ്ററില്‍ ഇതേക്കുറിച്ച് ഒരു വിഡിയോയും അദ്ദേഹം പങ്കുവച്ചു. 24 മണിക്കൂറിനകം അമേരിക്കയില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യ കുത്തിവയ്പ് ആരംഭിക്കുമെന്നാണ് വാഗ്ദാനം.

Read Also : കൊവിഡ് വാക്‌സിന്‍; ഫൈസറിന് അനുമതി നല്‍കി അമേരിക്ക

നേരത്തെ ബ്രിട്ടണ്‍, കാനഡ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ ഫൈസറിന്റെ വാക്സിന് അനുമതി നല്‍കിയിരുന്നു. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് ഇതിനായി നിര്‍ദേശം നല്‍കിയത്. വാക്സിന് കൊവിഡിനെ പ്രതിരോധിക്കാന്‍ മികച്ച ശേഷിയുണ്ടെന്നാണ് വിലയിരുത്തല്‍.

അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മന്‍ പങ്കാളിയായ ബയോഎന്‍ടെക്കും ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിച്ചത്. വാക്സിന്‍ നിര്‍മിച്ചത് വളരെ വേഗത്തിലായിരുന്നു. കൊവിഡിന്റെ ലക്ഷണങ്ങളെ 90 ശതമാനം പ്രതിരോധിക്കാന്‍ വാക്സിന് ആകുമെന്നും വാക്സിന് വലിയ സുരക്ഷാ പ്രശ്നങ്ങള്‍ ഇല്ലെന്നും വിവരം. ആദ്യ ദിനങ്ങളില്‍ 2.9 ദശലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വയോജനങ്ങള്‍ക്കും വാക്സിന്‍ നല്‍കും. മൂന്ന് ലക്ഷത്തിനടുത്ത് ആളുകളാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. പത്ത് മാസത്തില്‍ അധികമായി കൊവിഡ് അമേരിക്കയില്‍ ഭീതി ജനിപ്പിക്കാന്‍ തുടങ്ങിയിട്ടെന്നും റിപ്പോര്‍ട്ട്.

Story Highlights america, covid vaccine, pfizer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top