കൊവിഡ് വാക്‌സിന്‍; ഫൈസറിന് അനുമതി നല്‍കി അമേരിക്ക

pfizer

ഫൈസറിന്റെ കൊവിഡ് വാക്‌സിന് അമേരിക്കയില്‍ അനുമതി. അടിയന്തര ഉപയോഗത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. നേരത്തെ ബ്രിട്ടണ്‍, കാനഡ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഫൈസറിന്റെ വാക്‌സിന് അനുമതി നല്‍കിയിരുന്നു. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് ഇതിനായി നിര്‍ദേശം നല്‍കിയത്. വാക്‌സിന് കൊവിഡിനെ പ്രതിരോധിക്കാന്‍ മികച്ച ശേഷിയുണ്ടെന്നാണ് വിലയിരുത്തല്‍.

Read Also : കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്; ചെലവിട്ടത് 10 ശതമാനത്തില്‍ താഴെ മാത്രം

അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മന്‍ പങ്കാളിയായ ബയോഎന്‍ടെക്കും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചത്. വാക്‌സിന്‍ നിര്‍മിച്ചത് വളരെ വേഗത്തിലായിരുന്നു. കൊവിഡിന്റെ ലക്ഷണങ്ങളെ 90 ശതമാനം പ്രതിരോധിക്കാന്‍ വാക്‌സിന് ആകുമെന്നും വാക്‌സിന് വലിയ സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ലെന്നും വിവരം.

തുരങ്കത്തിന് അവസാനം വെളിച്ചമുണ്ടെന്നായിരുന്നു അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് പ്രസിഡന്റായ ഡോ.സാലി ഗോസയുടെ പ്രതികരണം. ആദ്യ ദിനങ്ങളില്‍ 2.9 ദശലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വയോജനങ്ങള്‍ക്കു വാക്‌സിന്‍ നല്‍കും. മൂന്ന് ലക്ഷത്തിനടുത്ത് ആളുകളാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. പത്ത് മാസത്തില്‍ അധികമായി കൊവിഡ് അമേരിക്കയില്‍ ഭീതി ജനിപ്പിച്ചുതുടങ്ങിയിട്ടെന്നും റിപ്പോര്‍ട്ട്.

Story Highlights covid vaccine, pfizer, coronavirus, america

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top