കർഷക സമരത്തിന് പിന്തുണ; പഞ്ചാബ് ജയിൽ ഡിഐജി രാജിവച്ചു

കർഷക സമരത്തിന് പിന്തുണ നൽകി പഞ്ചാബ് ജയിൽ ഡിഐജി രാജിവച്ചു. ലഖ്മിന്ദർ സിങ് ജാഖറാണ് രാജിവച്ചത്.
ഇന്ന് അനുഭവിക്കുന്ന സ്ഥാനങ്ങൾ അച്ഛൻ വയലിൽ ജോലി ചെയ്ത് പഠിപ്പിച്ച് നേടിയ താണെന്നും കർഷകരോട് കടപ്പെട്ടിരിക്കുന്നു എന്നും ജാഖർ പറഞ്ഞു. ഡൽഹിയിലെത്തി സമരത്തിന്റെ ഭാഗമാകാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജാഖർ അറിയിച്ചു.
ചണ്ഡീഗഡിലെ ജയിൽ ഡിഐജിയായിരുന്ന ലഖ്മീന്ദർ കഴിഞ്ഞ മെയിൽ സസ്പമെൻഷൻ നടപടികൾ നേരിട്ടിരുന്നു. രണ്ട് മാസം മുൻപാണ് സസ്പെൻഷൻ കാലാവധി കഴിഞ്ഞ് ലഖ്മീന്ദർ സർവീസിൽ തിരികെ പ്രവേശിക്കുന്നത്. എന്നാൽ കർഷക സമരത്തിന് ഐഖ്യദാർഢ്യം പ്രഖ്യാപിച്ച് ഈ 56 കാരനായ ഉദ്യോഗസ്ഥൻ ജോലി രാജിവച്ചിരിക്കുകയാണ്.
Story Highlights – punjab jail DIG resigned
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News