Advertisement

റിപബ്ലിക്ക് ടിവി സിഇഒയുടെ അറസ്റ്റ്: മുംബൈ പൊലീസിന്റേത് പ്രതികാര നടപടിയെന്ന് ആർ ശ്രീകണ്ഠൻ നായർ

December 13, 2020
Google News 1 minute Read
sreekandan Nair against vikas arrest

റിപബ്ലിക്ക് ടിവി സിഇഒ വികാസ് ഖഞ്ചൻദാണിയെ അറസ്റ്റ് ചെയ്ത നടപടി ഞെട്ടിക്കുന്നതെന്ന് ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ. മഹാരാഷ്ട്ര പൊലീസിന്റെ പ്രതികാര നടപടിയാണ് ഇതെന്നും ശ്രീകണ്ഠൻ നായർ പറഞ്ഞു.

മഹാരാഷ്ട്ര സർക്കാരിനോട് മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും ശ്രീകണ്ഠൻ നായർ അഭ്യർത്ഥിച്ചു. ഇതിനായി പൊലീസിനോട് വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാർ നിർദേശം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് പുലർച്ചെയാണ് റിപബ്ലിക്ക് ടിവി സിഇഒ വികാസ് ഖഞ്ചൻദാണിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരി​ഗണിക്കാനിരിക്കെയായിരുന്നു അറസ്റ്റ്. ടിആർപി തട്ടിപ്പ് കേസിൽ നൂറിലേറെ മണിക്കൂർ മുംബൈ പൊലീസിന്റെ ചോദ്യം ചെയ്യലിനോട് സഹകരിച്ചിട്ടും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

വികാസിനെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ് മുംബൈ മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതി. ഡിസംബർ 15 വരെയാണ് കസ്റ്റഡി കാലാവധി.

Story Highlights sreekandan Nair against vikas arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here