കൊവിഡ് കാല വിരസത ഒഴിവാക്കാൻ ഉള്ളിലുള്ള കഴിവുകളെ പൊടി തട്ടിയെടുത്ത് വിമലാലയത്തിലെ അമ്മമാർ

കൊവിഡ് കാലമേറെ വിരസം ആക്കിയത് പ്രായംചെന്ന വരെയാണ്. എന്നാൽ നമ്മുടെ ഉള്ളിലുള്ള കഴിവുകളെ പൊടി തട്ടിയെടുത്താൽ ഈ വിരസത ഇല്ലാതാക്കാൻ കഴിയും. എറണാകുളം കച്ചേരിപ്പടി വിമലാലയത്തിലെ 70 പിന്നിട്ട കന്യാസ്ത്രീ അമ്മമാർ അത് നമുക്ക് കാട്ടിത്തരുന്നു.

നിനച്ചിരിക്കാതെ ആണ് കൊവിഡ് എന്നാ മഹാമാരി എത്തിയത്. അതോടെ ഇവിടെ മഠത്തിലെ നാലു ചുവരുകളിൽ ഒതുങ്ങി ജീവിതം. കൊവിഡ് കാലത്തെ വിരസതയകറ്റാൻ പലരും പഴയ കഴിവുകൾ പൊടി തട്ടിയെടുത്ത്. എന്നാൽ, ഇപ്പോൾ അത് ഉപജീവനവും ഉല്ലാസവും ആയി.

85 പിന്നിട്ട ഏലി കുട്ടി സിസ്റ്റർ ഉൾപ്പെടെ എഴുപത് വയസിനു മേലുള്ള 15 പേരാണ് കച്ചേരിപ്പടി വിമലാലയത്തിലുള്ളത്. തയ്യിൽ പണിയും കരകൗശല നിർമ്മാണവും പാചകവും എല്ലാമായി എല്ലാവരും സജീവമാണ്. ഇതിനിടയിൽ കമ്പ്യൂട്ടർ പഠനത്തിനും സമയം ചെലവഴിക്കുന്നുണ്ട്. പ്രായത്തെ മറികടന്നു കൊവിഡിനെ അതിജീവിക്കാം എന്ന ഈ അമ്മമാർ നമ്മെ പഠിപ്പിക്കുകയാണ്.

Story Highlights The mothers of Vimalalayam dusted off their inner abilities to avoid the boredom of covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top