കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ച യുവതി മരിച്ചു

കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ച യുവതി മരിച്ചു. ചികിത്സയിലിരിക്കെയാണ് തമിഴ്‌നാട് സ്വദേശിനി മരിച്ചത്. സേലം സ്വദേശിനി കുമാരി(55) ആണ് മരിച്ചത്. ഇന്നലെയായിരുന്നു മരണം. യുവതിയെ വീട്ടിൽ പൂട്ടിയിട്ടതിന് ഫ്‌ളാറ്റുടമയ്‌ക്കെതിരെ കേസെടുത്തു.

കൊച്ചി മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റിലെ ആറാം നിലയിലെ താമസക്കാരൻ ഇംതിയാസ് അഹമ്മദ് എന്നയാളുടെ ഫ്‌ളാറ്റിൽ നിന്നാണ് ജോലിക്കാരിയായ യുവതി താഴേക്ക് വീണത്. സാരികൾ കൂട്ടിക്കെട്ടി താഴേയ്ക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ യുവതി താഴെ വീഴുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ഗുരുതരമായി പരുക്കേറ്റ യുവതിയെ എറണാകുളം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നവംബർ, ഡിസംബർ മാസങ്ങളിൽ വീട്ടിൽ പോയിരുന്ന യുവതി തിരികെ എത്തിയിട്ട് ഒരാഴ്ച മാതേരമേ ആകുന്നുളളുവെന്നാണ് വീട്ടുടമ പറയുന്നത്. എന്നാൽ യുവതിയുടെ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വീട്ടുടമയ്‌ക്കെതിരെ കേസെടുത്തു.

Story Highlights The woman who tried to escape from her flat in Kochi died

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top