Advertisement

കർഷക സമരത്തിന് ഐക്യദാർഢ്യം; ഡൽഹി മുഖ്യമന്ത്രി നാളെ നിരാഹാരസമരം നടത്തും

December 13, 2020
Google News 2 minutes Read
Will Fast In Solidarity With Protesting Farmers says Arvind Kejriwal

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നാളെ നിരാഹാരസമരം നടത്തും. ഐടിഒയിലെ പാർട്ടി ആസ്ഥാനത്താണ് നിരാഹാരമിരിക്കുക. കർഷകരെ പിന്തുണച്ച് ആംആദ്മി പാർട്ടി എംഎൽഎമാർ, കൗൺസിലർമാർ, പ്രവർത്തകർ എന്നിവരും നിരാഹാര സമരം നടത്തും.

കേന്ദ്ര സർക്കാർ കർഷകരുടെ ആവശ്യങ്ങൾ അം​ഗീകരിക്കണമെന്ന് അരവിന്ദ് കേജ്രിവാൾ ആവശ്യപ്പെട്ട. കർഷകരുടെ സമരത്തിന് ഐഖ്യദാർഢ്യം പ്രഖ്യാപിച്ച് എല്ലാവരും ഒരു ദിവസം നിരാഹാരമിരിക്കണെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

അതേസമയം, കാർഷിക നിയമങ്ങൾക്കെതിരെ സമരം നയിക്കുന്ന കർഷകർക്ക് പിന്തുണയുമായി കോൺ​ഗ്രസ് എംപിമാർ രം​ഗത്തെത്തി. ശശി തരൂർ ഉൾപ്പെടെയുള്ള എംപിമാരാണ് ജന്തർ മന്ദറിൽ പ്രതിഷേധിക്കുന്നത്. ജനങ്ങളുടെ ചിന്ത മനസിലാക്കാതെ കേന്ദ്രസർക്കാർ തിരക്കിട്ട് നീങ്ങിയെന്ന് ശശി തരൂർ പറഞ്ഞു. കർഷകരെ സർക്കാർ കേൾക്കാൻ തയ്യാറാകണം. വിഷയം ചർച്ച ചെയ്യാൻ പാർലമെന്റ് സമ്മേളനം വിളിക്കണമെന്നും ശശി തരൂർ പറഞ്ഞു. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺ​ഗ്രസ് എംപിമാർ കഴിഞ്ഞ അഞ്ച് ദിവസമായി ജന്തർ മന്ദറിൽ ധർണയിരിക്കുകയാണ്.

Story Highlights Will Fast In Solidarity With Protesting Farmers says Arvind Kejriwal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here