ശബ്ദ രേഖ പ്രചരിച്ച സംഭവം; സ്വപ്‌ന സുരേഷിന്റെ മൊഴി രേഖപ്പെടുത്തും

court orders protection for swapna suresh

ശബ്ദ രേഖ പ്രചരിച്ച സംഭവത്തിൽ സ്വപ്‌ന സുരേഷിന്റെ മൊഴി രേഖപ്പെടുത്തും. ക്രൈംബ്രാഞ്ച് സംഘം അട്ടക്കുളങ്ങര ജയിലിലെത്തിയാണ് മൊഴി രേഖപ്പെടുത്തുന്നത്. ജയിൽ വകുപ്പ് അനുമതി നൽകിയതിനെ തുടർന്നാണ് നീക്കം.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ.ഡി നിർബന്ധിക്കുന്നതായുള്ള സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ ശബ്ദ സന്ദേശം വൻ വിവാദമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ശബ്ദരേഖ പ്രചരിച്ച സംഭവം അന്വേഷിക്കണെമെന്ന് ഇ.ഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) ജയിൽ മേധാവിയോട് അഭ്യർത്ഥിച്ചിരുന്നു. ഇക്കാര്യം ജയിൽ മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് പ്രാഥമിക അന്വേഷണം നടത്താൻ ക്രൈം ബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്. ഇ.ഡിക്ക് മറുപടി നൽകാൻ അന്വേഷണം നടത്തണമെന്ന് ഋഷിരാജ് സിംഗ് പെീലീസ് മേധാവിയോട് പറഞ്ഞിരുന്നു.

Story Highlights Audio recording incident; Suresh’s statement will be recorded

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top