ബോഡോലാന്റ് ടെറിട്ടോറിയൽ കൗൺസിൽ ഭരണം ബിജെപി സഖ്യത്തിന്

ബോഡോലാന്റ് ടെറിട്ടോറിയൽ കൗൺസിൽ ഭരണം ബിജെപി സഖ്യത്തിന്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി ഒൻപത് സീറ്റകളും, യുപിപിഎൽ 12 സീറ്റുകളും നേടി.

നാൽപ്പത് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ വ്യക്തമായ ഭൂരിപക്ഷം ഒരു പാർട്ടിയ്ക്കും ലഭിച്ചിരുന്നില്ല. യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറേഷനുമായി സഖ്യം ചേർന്നാണ് ബി.ജെ.പി ഭരണം സ്വന്തമാക്കിയത്. നിലവിൽ കൗൺസിൽ ഭരിക്കുന്ന ബോഡോലാന്റ് പീപ്പിൾസ് ഫ്രണ്ട് പാർട്ടിയ്ക്ക് 17 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറാനെ കഴിഞ്ഞുള്ളൂ.

Story Highlights Bodoland Territorial Council ruled by BJP alliance

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top