കർഷക സമരം; സിംഗുവിൽ കർഷകരുടെ നിരാഹാര സമരം ആരംഭിച്ചു

കാർഷിക നിയമത്തിനെതിരെ നിരാഹാരം നടത്തി കർഷക സംഘടന നേതാക്കൾ. രാവിലെ 8മണിയ്ക്കാരംഭിച്ച നിരാഹാര സമരം 5മണിവരെ തുടരും. സിംഗു, തിക്രി, ഗാസിയാബാദ് അതിർത്തികളിലാണ് കർഷക നേതാക്കൾ നിരാഹാരം ഇരിക്കുന്നത്. 19-ാം ദിവസത്തിലേക്ക് കടന്ന സമരത്തിലേക്ക് കൂടുതൽ കർഷകർ എത്തിക്കൊണ്ടിരിക്കുകയാണ്. കുറ്റൻ മാർച്ചുകളായാണ് കർഷകർ ഡൽഹിയിലേക്ക് എത്തുന്നത്.

രാവിലെ 8മണിക്കാണ് കാർഷിക ബില്ലിനെതിരെ കർഷകർ നിരാഹാര സമരം ആരംഭിച്ചത്. 40 ഓളം കർഷക സംഘടന നേതാക്കളാണ് നിരാഹാരം കിടക്കുന്നത്. സിംഗു അതിർത്തിയിൽ 25 കർഷക സംഘടന നേതാക്കളും തിക്രി അതിർത്തിയിൽ 10 പേരും ഗാസിപ്പൂർ അതിർത്തിയിൽ 5 പേരുമാണ് ഇന്ന് നിരാഹാരമിരിക്കുന്നത്.

ബില്ലിനെതിരായുള്ള സമരവുമായി കർഷക സംഘടനകൾ മുന്നോട്ട് പോകുന്നതിന്റെ മുന്നോടിയായാണ് നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്.

അതേസമയം, സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാജസ്ഥാൻ അതിർത്തിയിൽ നിന്ന് കൂടുതൽ കർഷകർ സമരമുഖത്തേക്ക് എത്തുന്നുണ്ട്. ഷാജഹാൻപൂരിൽ പൊലീസ് ഇവരെ തടയുന്ന സാഹചര്യമുണ്ടായി.

Story Highlights Farmers’ strike; Farmers’ hunger strike begins in Singh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top