കിഴക്കമ്പലം പഞ്ചായത്തിലെ സംഘർഷം; റിപ്പോർട്ട് സമർപ്പിച്ചു

9 arrested for attacking 20 20 worker

എറണാകുളം കിഴക്കമ്പലം പഞ്ചായത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിനിടെ നടന്ന സംഘർഷം സംബന്ധിച്ച് എറണാകുളം ജില്ലാ കളക്ടർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചു. വോട്ട് ചെയ്യാനെത്തിയ ആളുകളെ തടഞ്ഞവർക്കെതിരെ കേരള എപ്പിഡമിക് ഓർഡിനൻസ് അനുസരിച്ചും പഞ്ചായത്ത് രാജ് നിയമമനുസരിച്ചും ഇന്ത്യൻ ശിക്ഷാ നിയമമനുസരിച്ചും കേസെടുത്തതായി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കിഴക്കമ്പലം പഞ്ചായത്തില്‍ വോട്ടു ചെയ്യാന്‍ എത്തിയവരെ മര്‍ദനത്തിൽ ഇരയായത്. സിപിഐഎം പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്ന് ട്വന്റി ട്വന്റി നേതൃത്വം ആരോപിച്ചു. വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് ആരോപിച്ച് ട്വന്റി ട്വന്റി പ്രവര്‍ത്തകരായ പ്രിന്റു, ഭാര്യ ബ്രജിത എന്നിവരെ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന് ആക്രമിച്ചെന്നാണ് പരാതി.

വയനാട് സ്വദേശികളായ ഇവര്‍ 14 വര്‍ഷമായി ഇവിടെ വാടകയ്ക്ക് താമസിക്കുന്നവരാണ്. പഞ്ചായത്ത് സെക്രട്ടറി നല്‍കിയ കാര്‍ഡുമായി എത്തിയവരെ യുഡിഎഫ്, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടയുകയായിരുന്നുവെന്നാണഅ ആരോപണം.

Story Highlights – kizhakkambalam polling station

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top