ജനങ്ങള്‍ ഒരു മാറ്റത്തിനുവേണ്ടി ആഗ്രഹിക്കുന്നുണ്ട്: എം.കെ. മുനീര്‍

ജനങ്ങള്‍ ഒരു മാറ്റത്തിനുവേണ്ടി ആഗ്രഹിക്കുന്നുണ്ടെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍. അതിന്റെ പ്രതിഫലനമാണ് രാവിലെ മുതല്‍ പോളിംഗ് ബൂത്തുകളിലുള്ള നീണ്ട നിരയെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയതായിരുന്നു എം.കെ. മുനീര്‍.
ജനങ്ങള്‍ വളരെ പ്രതീക്ഷയോടെയാണ് വന്നിരിക്കുന്നത്. അതിന്റെ പ്രതിഫലനം ഫലത്തിലുണ്ടാകും. മാറ്റങ്ങളുണ്ടാകുന്ന തെരഞ്ഞെടുപ്പാണ്. ജനങ്ങള്‍ ഒരു മാറ്റത്തിനു വേണ്ടി ആഗ്രഹിക്കുന്നുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കുകയാണെന്നും എം.കെ. മുനീര്‍ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് കൃത്യം ഏഴുമണിക്ക് തന്നെ ആരംഭിച്ചിരുന്നു. രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിരയാണ് പോളിംഗ് സ്റ്റേഷനുകളിലുള്ളത്. കൊവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുക. സാമൂഹിക അകലം പാലിച്ചുവേണം വോട്ടെടുപ്പില്‍ പങ്കാളികളാകാന്‍. പോളിംഗ് സ്റ്റേഷനുകളില്‍ സാനിറ്റൈസര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളാണ് ഇന്ന് വിധിയെഴുതുക.
Story Highlights – People want a change: mk muneer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here