സി.എം രവീന്ദ്രന് വീണ്ടും ഇ.ഡി നോട്ടിസ്; ഇ.ഡിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് രവീന്ദ്രൻ

cm raveendran approaches hc against ED

മുഖ്യമന്ത്രിയുടെ അഡീഷ്ണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടിസ് നൽകി. നാലാം തവണയാണ് ഇ.ഡി നോട്ടിസ് നൽകുന്നത്. സി എം രവീന്ദ്രനോട് മറ്റന്നാൾ ഹാജരാകണമെന്നാണ് നോട്ടിസിൽ പറഞ്ഞിരിക്കുന്നത്.

എന്നാൽ ഇ.‍ഡി നടപടിക്കെതിരെ രവീന്ദ്രന്‍ ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചു. എന്‍ഫോഴ്സ്മെന്റ് നീക്കങ്ങള്‍ തടയണമെന്ന് ഹര്‍ജിയിൽ അപേക്ഷിച്ചു. താൻ രോഗബാധിതനാണെന്ന് രവീന്ദ്രന്‍ ഹർജിയിൽ ചൂണ്ടിക്കാട്ടി. കസ്റ്റഡിയില്‍ എടുക്കുന്നത് തടയണമെന്നും ചോദ്യം ചെയ്യല്‍ വേളയില്‍ അഭിഭാഷകനെ അനുവദിക്കണമെന്നും രവീന്ദ്രൻ അഭ്യർത്ഥിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍ നിയമ പ്രകാരമുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യം ഉന്നയിച്ചു. ഇ.ഡി തുടര്‍ച്ചയായി നോട്ടിസ് അയച്ച് ബുദ്ധിമുട്ടിക്കുകയാണെന്നും തന്നെ ഏത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സി.എം രവീന്ദ്രൻ പറഞ്ഞു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത ഒരു കേസിലും താന്‍ പ്രതിയല്ലെന്നും രവീന്ദ്രന്‍ കൂട്ടിച്ചേർത്തു.

Story Highlights – cm raveendran approaches hc against ED

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top