കൊല്ലം കോർപ്പറേഷനിൽ യുഡിഎഫിന് ഭരണം ലഭിക്കുമോ എന്നതിൽ അവ്യക്ത : ഷിബു ബേബി ജോൺ

കൊല്ലം കോർപ്പറേഷനിൽ യുഡിഎഫിന് ഭരണം ലഭിക്കുമോ എന്നതിൽ അവ്യക്തതയുണ്ടെന്ന് ഷിബു ബേബി ജോൺ ട്വന്റിഫോറിനോട്. കോർപ്പറേഷൻ ഭരണം ഉണ്ടാകുമെന്ന് തന്നെ വിശ്വസിക്കുന്നതായും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.
ജില്ല പഞ്ചായത്തിൽ യു.ഡി.എഫ് വലിയ മുന്നേറ്റമുണ്ടാകുമെന്ന് പറഞ്ഞ ഷിബു ബേബി ജോൺ ആർ.എസ്.പി ക്ക് ശക്തിക്കനുസൃതമായ വിധിയുണ്ടാകുമെന്നും പറഞ്ഞു. ആർ.എസ്.പി കഴിഞ്ഞ തവണത്തേതിനെക്കാൾ ഏറെ മുൻപിലെത്തും, യുഡിഎഫിന് ജില്ലയിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു.
ആദ്യം എൽഡിഎഫിന് മാത്രമായിരുന്നു വിമതി ഭീഷണിയെങ്കിൽ നിലവിലത് യുഡിഎഫിനേയും ബാധിച്ച് തുടങ്ങിയെന്നും ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് ഷിബു ബേബി ജേൺ പറഞ്ഞു.
Story Highlights – shibu baby john
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News