Advertisement

ഹോമിയോ ഡോക്ടർമാർക്ക് കൊവിഡ് ചികിത്സയ്ക്ക് മരുന്ന് നൽകാം : സുപ്രിംകോടതി

December 15, 2020
Google News 2 minutes Read
Moratorium, Supreme Court, petitions kerala bakrid lockdown relaxation

ഹോമിയോപ്പതി ഡോക്ടർമാർക്ക് കൊവിഡ് ചികിത്സയ്ക്കായി മരുന്ന് നൽകാമെന്ന് സുപ്രിംകോടതി. ആയുഷ് മന്ത്രാലയത്തിന്റെ മാർ​ഗനിർദേശങ്ങൾ അനുസരിച്ച് ഹോമിയോപ്പതി കൊവിഡ് ചികിത്സയ്ക്കായി ഉപയോ​ഗിക്കാമെന്നാണ് ഉത്തരവ്.

ജസ്റ്റിസ് അശോക് ഭൂഷൻ, ആർഎസ് റെഡ്ഡി, എംആർ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. മാർച്ച് 6ന് ആയുഷ് മന്ത്രാലയം പുറത്തിറക്കിയ മാർ​ഗ നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കണം കൊവിഡ് ചികിത്സയെന്ന് കോടതി പ്രത്യേകം പറഞ്ഞു.

കൊവിഡ് പ്രതിരോധം, രോ​ഗലക്ഷണങ്ങളുടെ ചികിത്സ എന്നിവയ്ക്ക് ഹോമിയോപ്പതി ഉപയോ​ഗിക്കുന്നതിന് ആയുഷ് മന്ത്രാലയം അനുമതി നൽകിയിരുന്നു. എന്നാൽ ഇൻസ്റ്റിറ്റ്യൂണലി ക്വാളിഫൈഡ് ഡോക്ടർമാർക്ക് മാത്രമേ മരുന്ന് കുറിച്ച് നൽകാൻ അനുവാദമുള്ളു.

Story Highlights – Homeopathy Practitioners Can Give Medicines To Mitigate Covid says SC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here