തമിഴ്നാട്ടിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന് കമൽ ഹാസൻ; രജനികാന്തുമായുള്ള സഖ്യകാര്യത്തിൽ പ്രഖ്യാപനം ജനുവരിയിൽ

തമിഴ്നാട്ടിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന് കമൽഹാസൻ. ചെന്നൈയിൽ നിന്ന് മത്സരിക്കുന്നത് പരി​ഗണനയിലില്ല. തന്റെ നിയോജക മണ്ഡലം പിന്നീട് പ്രഖ്യാപിക്കുമെന്നും കമൽ‌ ഹാസൻ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമൽ ഹാസൻ.

രജനികാന്തുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാര്യം പരിഗണയിലുണ്ട്. ഡിസംബര്‍ 31-ന് രജനികാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷം അതേക്കുറിച്ച് ചിന്തിക്കും. സഖ്യകാര്യത്തിൽ ജനുവരിയിൽ തീരുമാനമുണ്ടാകും. അദ്ദേഹം തന്റെ എതിരാളിയല്ല. തങ്ങളെ തമ്മിലടിപ്പക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. തങ്ങള്‍ ഒരേ വഴിയിലൂടെ സഞ്ചരിക്കുന്നവരാണെന്നും കമൽ‌ ഹാസൻ പറഞ്ഞു. ‌‌‌‌

അഴിമതിയെ ഉന്മൂലനം ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം. തന്റെ പാര്‍ട്ടിക്ക് ജനങ്ങള്‍ക്കിടയില്‍ നിന്ന് ലഭിക്കുന്ന പിന്തുണയില്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് ആശങ്കയുണ്ടെന്നും കമൽ ഹാസൻ പറഞ്ഞു.

Story Highlights – kamal hassan, makkal needhi maiam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top