59 ഡിവിഷനിൽ ആത്മവിശ്വാസത്തോടെ വിഫോർ കൊച്ചി

കൊച്ചിയുടെ പരമ്പരാഗത രാഷ്ട്രീയ സംസ്‌കാരത്തെയും പാർട്ടികളേയും പുറന്തള്ളിക്കൊണ്ട് കൊച്ചി കോർപറേഷനിൽ ജനങ്ങളുടെ അധികാരം സ്ഥാപിക്കാൻ 59 സീറ്റുകളിലേക്കാണ് വിഫോർ കൊച്ചി മത്സരിച്ചത്.

ആദ്യതിരഞ്ഞെടുപ്പിൽ തന്നെ കൊച്ചിയിൽ അക്കൗണ്ട് തുറക്കാമെന്ന ആത്മവിശ്വാസത്തിലാണ് വി ഫോർ കൊച്ചി. 59 സീറ്റിൽ മത്സരിച്ച സംഘടന നല്ലൊരു ശതമാനം വോട്ടുപിടിക്കുമെന്നാണ് കണക്കു കൂട്ടുന്നത്. വെറും നാലുമാസം കൊണ്ടാണ് കൊച്ചി കോർപറേഷനിൽ മറ്റ് മൂന്നു മുന്നണികളുടെയും ചങ്കിടിപ്പ് കൂട്ടുന്ന തലത്തിലേക്ക് വി ഫോർ കൊച്ചി വളർന്നത്. തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മിക്ക ഡിവിഷനുകളിലും ശക്തമായ പോരാട്ടം കാഴ്ച വയ്ക്കാൻ വി ഫോർ കൊച്ചിയ്ക്ക് സാധിച്ചുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

വി ഫോർ കൊച്ചിയുടെ മുന്നേറ്റം തടയാൻ പല ഡിവിഷനുകളിലും കോൺഗ്രസും സിപിഎമ്മും വോട്ട് മറിച്ചെന്നും സംഘടനാ നേതൃത്വം ആരോപിക്കുന്നുണ്ട്. ഒട്ടേറെ ഡിവിഷനുകളിൽ വി ഫോർ കൊച്ചി പിടിക്കുന്ന വോട്ടുകൾ ജയപരാജയങ്ങൾ നിശ്ചയിക്കുന്നതിൽ നിർണായകമാകും. എന്നാൽ, വി ഫോർ കൊച്ചി ഒരു താൽക്കാലിക പ്രതിഭാസം മാത്രമാണെന്നാണ് ഇടത് വലത് മുന്നണികളുടെ നിലപാട്.

Story Highlights – v for Kochi for the 59th Division

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top